Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനധികൃതമായി കടത്തിയ 2...

അനധികൃതമായി കടത്തിയ 2 കോടിയലധികം രൂപയുടെ കഫ് സിറപ്പ് ശേഖരം പിടിച്ചടുത്ത് അസം പൊലീസ്; 2 പേർ അറസ്റ്റിൽ

text_fields
bookmark_border
അനധികൃതമായി കടത്തിയ 2 കോടിയലധികം രൂപയുടെ  കഫ് സിറപ്പ് ശേഖരം പിടിച്ചടുത്ത് അസം പൊലീസ്; 2 പേർ അറസ്റ്റിൽ
cancel
camera_altകാച്ചാർ പൊലീസ് പിടിച്ചെടുത്ത കഫ് സിറപ്പ്. സമീപം പ്രതികളും സാക്ഷികളും
Listen to this Article

ദിസ്പൂർ: അസമിൽ 2.16 കോടി വില വരുന്ന 21,600 ബോട്ടിൽ അനധികൃത കഫ് സിറപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള ബപി ഹൽദർ(45), തപാഷ് വിശ്വാസ്(42) എന്നിവരാണ് പിടിയിലായത്.

കാച്ചാർ മേഖലയിൽ വൻ തോതിൽ ലഹരിമരുന്ന് കടത്തുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഫ് സിറപ്പ് പിടികൂടിയത്.

കൊൽക്കത്തയിൽ നിന്ന് ലുംദിങ് സിൽച്ചാർ വഴി ത്രിപുരയിലേക്ക് പോവുകയായിരുന്ന ട്രക്ക് മധുര പോയിന്‍റിൽ വെച്ച് പരിശോധിക്കുമ്പോഴാണ് വലിയ അളവിൽ കഫ് സിറപ്പ് കണ്ടത്. ഇ.എസ്.കെ.യു.എഫ് എന്ന കഫ് സിറപ്പ് വാഹനത്തിനുള്ളിലെ വിവിധ കാർട്ടണുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച് 22 കുട്ടികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് അസം പൊലീസിന്‍റെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assam Police seized illegal cough syrup stockpile worth over Rs 2 crore
Next Story