Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Assam Police recovers heritage watch that belonged to Maradona
cancel
Homechevron_rightNewschevron_rightIndiachevron_rightമറഡോണയുടെ മോഷണം പോയ...

മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച്​ അസമിൽനിന്ന്​ കണ്ടെത്തി

text_fields
bookmark_border

ഗുവാഹത്തി: അന്തരിച്ച ഫുട്​ബാൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച്​ കണ്ടെത്തി​. ദുബൈ പൊലീസിന്‍റെ സഹായത്തോടെ അസം പൊലീസാണ്​ മോഷണം പോയ വാച്ച്​ കണ്ടെടുത്തതെന്ന്​ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.

മുഖ്യപ്രതിയായ വാസിദ്​ ഹുസൈനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ​അദ്ദേഹം പറഞ്ഞു. ശനിയാഴ​്​ച വെളുപ്പിന്​ നാലുമണിയോടെ ശിവസാഗറിലെ വീട്ടിൽനിന്നാണ്​ പൊലീസ്​ പ്രതിയെ പിടികൂടിയത്​. വാച്ചും കണ്ടെടുത്തു. ദുബൈ പൊലീസിൽനിന്ന്​ ​കേന്ദ്ര ഏജൻസിക്ക്​ ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു പൊലീസിന്‍റ തെരച്ചിൽ.

മറഡോണ ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിച്ചിരുന്ന ദുബൈയിലെ കമ്പനിയിലെ സുരക്ഷ ഗാർഡായിരുന്നു വാസിദ്​. അവിടെനിന്ന്​ മറഡോണ ഒപ്പുവെച്ച ലിമിറ്റഡ്​ എഡിഷൻ ഹബ്​ലോട്ട്​ വാച്ച്​ ഇയാൾ മോഷ്​ടിക്കുകയായിരുന്നു. ഏകദേശം 20 ലക്ഷം രൂപ വില വരും വാച്ചിന്​. തുടർന്ന്​ ഈ വർഷം ആഗസ്റ്റിൽ ഇയാൾ അസമിലെത്തി.

ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചു. പ്രതിയെ വീട്ടിലെത്തി പിടികൂടി. ഹബ്​ലോട്ട്​ വാച്ചും കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്​' -ശിവസാഗർ ജില്ല പൊലീസ്​ സൂപ്രണ്ട്​ രാകേഷ്​ രൗഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego Maradonaluxury watch
News Summary - Assam Police recovers heritage watch that belonged to Maradona
Next Story