Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊന്നിട്ടും തീരാത്ത...

കൊന്നിട്ടും തീരാത്ത ക്രൂരത! അ​സ​മി​ൽ പൊലീസ്​ വെടിവെച്ചു ​കൊന്നയാളുടെ ശരീരം ചവിട്ടിമെതിച്ചു -VIDEO

text_fields
bookmark_border
കൊന്നിട്ടും തീരാത്ത ക്രൂരത! അ​സ​മി​ൽ പൊലീസ്​ വെടിവെച്ചു ​കൊന്നയാളുടെ ശരീരം ചവിട്ടിമെതിച്ചു -VIDEO
cancel
camera_alt

അ​സ​മി​ൽ പൊലീസ്​ വെടിവെച്ചു ​കൊന്നയാളുടെ ശരീരം ചവിട്ടിമെതിക്കുന്ന ദൃശ്യം

ഗു​വാ​ഹ​തി: അ​സ​മി​ലെ ധ​റാ​ങ്ങിൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കുന്നതിനിടെ പൊ​ലീ​സ്​ വെ​ടി​വെച്ച്​ കൊന്നയാളുടെ ശരീരം ഷൂസിട്ട്​ ചവിട്ടിമെതിക്കുന്നതി​െന്‍റ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്​. മരിച്ചയാളുടെ ​നെഞ്ചിലേക്ക്​ ഓടിവന്ന്​ ചവിട്ടുകയും ചാട​ുകയും ഇടിക്കുകയും ചെയ്യുന്നതാണ്​ രംഗങ്ങൾ​. കാമറയും കൈയിൽ പിടിച്ച്​ സാധാരണ വേഷം ധരിച്ചയാളാണ്​ പൊലീസ്​ ഒത്താശയോടെ കൊടുംക്രൂരത ചെയ്​തത്​.

ഇതിന്‍റെ ദൃശ്യം സി.പി.ഐ.എം.എൽ പൊളിറ്റ്​ ബ്യൂറോ അംഗം കവിത കൃഷ്​ണൻ ട്വിറ്ററിൽ പങ്കുവെച്ചു. സംഘർഷ രംഗങ്ങൾ പകർത്താൻ സർക്കാർ നിയമിച്ച കാമറാമാനായ​ ബിജോയ് ബോണിയ എന്നയാളാണ്​ കണ്ണിൽചോരയില്ലാത്ത ഈ ക്രൂരകൃത്യം ചെയ്​തതെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ്​ ധ​റാ​ങ്ങിലെ​ സി​പാ​ജ​റി​ൽ സ​ർ​ക്കാ​ർ കുടിയൊഴി​പ്പി​ച്ച 800ഓ​ളം കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു​നേ​രെ​ പൊലീസ്​ വെ​ടി​വെച്ചത്​. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ര​ണ്ടു​പേ​ർ തൽക്ഷണം ​കൊല്ലപ്പെടുകയും ചെയ്​തു. സ​ദ്ദാം ഹു​സൈ​ൻ, ശൈ​ഖ്​ ഫ​രീ​ദ്​ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

ഇതിൽ ഒരാളുടെ മൃതദേഹമാണ്​ ക്രൂരമായി അപമാനിക്കപ്പെട്ടത്​. വെടിയേറ്റ്​ നിലത്തുവീണ ഇയാളെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ്​ കാമറയും കൈയിൽ പിടിച്ച ബിജോയ്​ മൃതദേഹം ചവിട്ടിമെതിക്കുന്നത്​. വീഡിയോയുടെ അവസാനം, ഒരു പൊലീസുകാരൻ അയാളെ ആശ്ലേഷിക്കുന്നത് കാണാം.

ബിജോയ് ബോണിയയെ അറസ്റ്റ് ചെയ്തതായി അസം പോലീസ് വ്യാഴാഴ്ച വൈകീട്ട്​ ട്വിറ്ററിൽ അറിയിച്ചു. അസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഇയാൾ​ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ധ​റാ​ങ്ങിലെ ജില്ലാ ഭരണകൂടമാണ്​ ബിജോയിയെ ഫോ​ട്ടോഗ്രാഫറായി നിയമിച്ചതത്രെ.


കവിത കൃഷ്​ണൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ:

(മുന്നറിയിപ്പ്​: ഭയാനക രംഗങ്ങൾ ഉള്ളതാണ്​ പ്രസ്​തുത വിഡിയോ)


അതേസമയം, കൊലപാതകങ്ങളെക്കുറിച്ചും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ജുഡിഷ്യൽ അന്വേഷണത്തിന്​ അസം സർക്കാർ ഉത്തരവിട്ടു. പ്ര​തി​ഷേ​ധ​ക്കാ​ർ ക​ല്ലേ​റു ന​ട​ത്തു​ക​യും പൊ​ലീ​സി​നെ​യും മ​റ്റും ആ​​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്​​ത​പ്പോ​ഴാ​ണ്​ വെ​ടി​വെ​ച്ച​തെ​ന്ന്​ ധ​റാ​ങ്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ സു​ശാ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ശേ​ഷം ധോ​ൽ​പൂ​ർ മേ​ഖ​ല​യി​ൽ ഒ​ഴി​പ്പി​ക്ക​ൽ തു​ട​ർ​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഒ​ഴി​പ്പി​ക്ക​ലി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നും പൊ​ലീ​സ്​ അ​വ​രു​ടെ ജോ​ലി​യാ​ണ്​​ ചെ​യ്​​ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ഗു​വാ​ഹ​തി​യി​ൽ പ​റ​ഞ്ഞു. 800 കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച ജി​ല്ല ഭ​ര​ണ​കൂ​ടം അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന്​ ആ​രോ​പി​ച്ച്​ സി​പാ​ജ​റി​ൽ മൂ​ന്നു പ​ള്ളി​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.

കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഓ​ൾ അ​സം മൈ​നോ​റി​റ്റീ​സ്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ (എ.​എ.​എം.​എ​സ്.​യു) സം​സ്​​ഥാ​ന​ത്ത്​ ബു​ധ​നാ​ഴ്​​ച മ​നു​ഷ്യ​ച്ച​ങ്ങ​ല സൃ​ഷ്​​ടി​ച്ചി​രു​ന്നു. ''സി​പാ​ജ​റി​ൽ മൂ​ന്നു​ദി​വ​സം മാ​ത്രം സ​മ​യം ന​ൽ​കി ന​ട​ത്തി​യ ന്യൂ​ന​പ​ക്ഷ​ ഒ​ഴി​പ്പി​ക്ക​ലി​ൽ അ​നേ​കം കു​ടും​ബ​ങ്ങ​ൾ വ​ഴി​യാ​ധാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ ഉ​ട​ൻ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം.''-​എ.​എ.​എം.​എ​സ്.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ഇം​തി​യാ​സ്​ ഹു​സൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:police brutality assam dead body corpse assam police firing assam eviction 
News Summary - Assam: Photographer seen in video desecrating body of protestor killed in police firing arrested
Next Story