അസം പൗരത്വപ്പട്ടിക: കോൺഗ്രസ് അടിത്തറയിട്ടു; ബി.ജെ.പി പൂർത്തിയാക്കി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അടിത്തറയിട്ട അസമിലെ പൗരത്വപ്പട്ടിക പദ്ധതിയാണ് കേന്ദ്രത്തിലും അസമിലും ബി.ജെ.പി ഭരിക്കുന്ന വേളയിൽ സുപ്രീംകോടതി പൂർത്തീകരിക്കുന്നത്. അസമുകാരനായ ജസ്റ്റിസ് രഞജൻ െഗാഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടത്. തുടർന്ന് കോടതി മേൽനോട്ടത്തിലായിരുന്നു പ്രക്രിയ.
അസമിലെ കുടിയേറ്റ വിരുദ്ധ സമരം അവസാനിപ്പിക്കാൻ ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു)മായി 1985ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പുവെച്ച അസം ഉടമ്പടിയുടെ ഭാഗമായി അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പുതിയ ദേശീയ പൗരത്വപ്പട്ടിക തയാറാക്കാൻ 2005ൽ ആസുമായി യു.പി.എ സർക്കാറും അസമിലെ കോൺഗ്രസ് സർക്കാറും മറ്റൊരു ഉടമ്പടി ഒപ്പിട്ടു. ഇന്ത്യൻ പൗരത്വത്തിനുള്ള അടിസ്ഥാനരേഖയായി അംഗീകരിക്കാനും തീരുമാനിച്ചു. പൗരത്വപ്പട്ടിക വൈകിയപ്പോൾ 2014 ഡിസംബറിൽ സുപ്രീംകോടതി ഇടപെട്ട് നടപടിക്ക് തുടക്കമിടാൻ ഉത്തരവിടുകയായിരുന്നു.
പുറത്തായവർക്ക് മുന്നിലുള്ള വഴി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻ.ആർ.സി പുറത്തുവിട്ട പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവർക്ക് രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാൻ ഒരവസരം കൂടി നൽകും. പട്ടികയിന്മേലുള്ള പരാതി, തിരുത്ത്, അവകാശവാദം എന്നിവക്ക് മൂന്ന് തരത്തിലുള്ള അപേക്ഷാഫോറങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
പേരില്ലാതായവർക്കും തിരുത്താനുള്ളവർക്കും പൗരത്വം സംബന്ധിച്ച് അവകാശവാദം ഉന്നയിക്കാനുള്ളവർക്കുമുള്ളതാണ് മൂന്ന് നിർദിഷ്ട ഫോറങ്ങൾ. അവകാശവാദമുന്നയിക്കാനുള്ള ഫോറത്തിൽ പട്ടികയിലുൾപ്പെട്ട ഒരാൾ ഇന്ത്യൻ പൗരനല്ലെന്ന ആക്ഷേപവും ഉന്നയിക്കാവുന്നതാണ്. സെപ്റ്റംബർ അവസാനം വരെ നൽകാവുന്ന ഇവ പരിേശാധിച്ചശേഷം അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
