െഎ.ടി കമ്പനിയുമായി കരാർ പുതുക്കിയില്ല; അസം പൗരത്വ പട്ടിക അപ്രത്യക്ഷമായി
text_fieldsന്യൂഡൽഹി: അസമിലെ അന്തിമ പൗരത്വ പട്ടിക (എൻ.ആർ.സി) ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപ ്രത്യക്ഷമായി. അസമിൽ പൗരന്മാർ ആരെല്ലാമാണെന്ന് വ്യക്തമാക്കുന്ന പട്ടികയാണ് കാണാ തായത്.
പൗരത്വ പട്ടികയിൽ നിന്ന് പുറത്തായതിനും ഉൾെപ്പടുത്തിയതിനും എതിരായ അപ ്പീലുകൾ അസമിലെ വിദേശി ട്രൈബ്യൂണലുകളിൽ സമർപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഇ ത് ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ, പട്ടിക സുരക്ഷിതമാണെന്ന് കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം അറിയിച്ചപ്പോൾ. തങ്ങളുമായുള്ള കരാർ പുതുക്കാതിരുന്നതിനാലാണ് പട്ടിക നീക്കിയതെന്നും പണം നൽകിയാൽ പുനഃസ്ഥാപിക്കുമെന്നും പ്രമുഖ െഎ.ടി കമ്പനിയായ വിപ്രോ വ്യക്തമാക്കി.
വഞ്ചനാപരമായ നടപടിയാണിതെന്ന് അസമിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. www.nrcassam.nic.in എന്ന വെബ്സൈറ്റിലാണ് 2019 ആഗസ്റ്റ് 31ന് പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. 19 ലക്ഷത്തിൽ പരം പേരുടെ പൗരത്വമില്ലാതാക്കിയ പട്ടിക രണ്ട് ദിവസമായി ലഭ്യമല്ലാതായതോടെയാണ് വിവരം പുറത്തുവന്നത്. അന്തിമ പട്ടിക സൂക്ഷിക്കുന്നതിനുള്ള കരാർ 2019 ഒക്ടോബറിൽ അവസാനിച്ചിരുന്നു.
സുപ്രീംകോടതി നിയോഗിച്ച എൻ.ആർ.സി കോഒാഡിനേറ്റർ പ്രതീക് ഹജേല കരാർ പുതുക്കിയിരുന്നില്ലെന്ന് ‘വിപ്രോ’കമ്പനി അറിയിച്ചു.
അതിനുശേഷം കരാർ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം തയാറായില്ലെങ്കിലും ജനുവരി അവസാനം വരെ പട്ടിക കാത്തുസൂക്ഷിച്ചതായും വിപ്രോ തുടർന്നു. തുടർന്നാണ് പട്ടികക്കുള്ള ക്ലൗഡ് സർവിസ് നിർത്തലാക്കിയത്. ഇക്കാര്യം അസം എൻ.ആർ.സി കോഒാഡിനേറ്റർ ഹിതേശ് ദേവ് ശർമ മാധ്യമങ്ങേളാട് സ്ഥിരീകരിച്ചു.
വിേപ്രാ പുനഃസ്ഥാപിച്ചാൽ അന്തിമ പട്ടിക വെബ്സൈറ്റിൽ ലഭ്യമാകുമെന്നും ശർമ കൂട്ടിച്ചേർത്തു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യക്ക് ‘കത്തെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
