അസം പൗരത്വപ്പട്ടിക: ബി.ജെ.പിയുടെ കെട്ടുകഥ പുറത്തായെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: അനധികൃത കുടിയേറ്റം എന്ന ബി.ജെ.പിയുടെ കെട്ടുകഥയാണ് അസം പൗരത്വ പട്ടിക പ ുറത്തുവന്നതോടെ തകർന്നതെന്ന് ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷ ൻ അസദുദ്ദീൻ ഉവൈസി.
അസമിൽ നിന്ന് ബി.ജെ.പി പഠിക്കണം. അസമിെൻറ പശ്ചാത്തലത്തിൽ ഹിന്ദു-മുസ്ലിം കണക്ക് അനുസരിച്ച് രാജ്യത്ത് എല്ലായിടത്തും ദേശീയ പൗരത്വ പട്ടിക വേണമെന്ന ആവശ്യം ബി.ജെ.പി അവസാനിപ്പിക്കണമെന്നും ഉവൈസി ചൂണ്ടിക്കാട്ടി. മുസ്ലിംകൾ അല്ലാത്ത എല്ലാ വിഭാഗക്കാർക്കും പൗരത്വ ഭേദഗതി ബില്ലിലൂടെ പൗരത്വം നൽകാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
ഇത് തുല്യതാ അവകാശത്തിെൻറ ലംഘനമാണ്. അസമിലെ നിരവധിപേർ പൗരത്വ പട്ടികയെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. മാതാപിതാക്കൾ ഉൾപ്പെട്ട പട്ടികയിൽ മക്കളുടെ പേരില്ല. ഇതിന് ഉദാഹരണമാണ് സൈനിക സേവനം നടത്തിയ മുഹമ്മദ് സനാഉല്ലയുടെത്. പൗരത്വം സംബന്ധിച്ച അദ്ദേഹത്തിെൻറ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. സനാഉല്ലക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
