കോടിയിലേറെ രൂപയുടെ ആഭരണങ്ങളുമായി അസം സ്വദേശി അറസ്റ്റിൽ
text_fieldsബംഗളൂരു: വീടുകളിൽ മോഷണം പതിവാക്കിയ അസം സ്വദേശിയെ ബംഗളൂരു ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് മണ്ഡലാണ് (43) അറസ്റ്റിലായത്. ഇയാളിൽനിന്ന് 1.29 കോടി രൂപ വിലമതിക്കുന്ന 2141 ഗ്രാം സ്വർണാഭരണങ്ങളും 1313 ഗ്രാം വെള്ളി ആഭരണങ്ങളും കാറും പിടിച്ചെടുത്തു. വീടുകൾ കൊള്ളയടിക്കാനാണ് ഇയാൾ ബംഗളൂരുവിലെത്തിയതെന്ന് ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.
മെജസ്റ്റിക്കിനു സമീപത്തെ ലോഡ്ജിൽ താമസിച്ച് ജ്വല്ലറി വ്യാപാരികളുടെ വീടുകൾ ലക്ഷ്യമിട്ടാണ് ഇയാൾ കവർച്ച ആസൂത്രണംചെയ്തത്. മണ്ഡൽ സദാശിവനഗറിലെ വീട്ടിൽ അതിക്രമിച്ചുകയറിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീടാണ് ശേഷാദ്രിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ കവർച്ച നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കടുത്താണ് ഈ വീട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

