അസം ഖനിയപകടത്തിൽ എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്; മോദിക്ക് കത്തയച്ച് ഗൗരവ് ഗൊഗോയ്
text_fieldsഗുവാഹത്തി: കൽക്കരി ക്വാറിയിലെ നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അസമിലെ ഖനി ദുരന്തത്തിൽ എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ദുർബലമായ നിയമപാലക സംവിധാനവും പ്രാദേശികമായ ഇടപെടലും കാരണം അനധികൃത ഖനനം അനിയന്ത്രിതമായി തുടരുകയാണെന്നും ഗൊഗോയ് ആരോപിച്ചു.
തിങ്കളാഴ്ച ദിമാ ഹസാവോ ജില്ലയിലെ ഉമ്രാങ്‌സുവിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. അതിൽ നാലു പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. എന്നാൽ, അവശേഷിക്കുന്ന തൊഴിലാളികളുടെ വിധി അനിശ്ചിതത്വത്തിലാണെന്നും ലോക്സഭയിൽ കോൺഗ്രസിന്റെ ഉപനേതാവായ ഗഗോയ് പറഞ്ഞു.
‘ഈ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ അടിയന്തര എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ദുരന്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണം. സുരക്ഷ, അഴിമതി, പാരിസ്ഥിതിക നാശം തുടങ്ങിയ വിശാലമായ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഇരകളുടെ കുടുംബങ്ങൾ നീതി അർഹിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുമെന്ന് ഉറപ്പാക്കണമെന്നും‘ ഗൊഗോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.