Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു​പോയി ബലാത്സംഗം ചെയ്ത് ​ബാഗി​ലാക്കി ഉപേക്ഷിച്ചു; പെൺകുട്ടി നടന്ന് വീട്ടിലെത്തി

text_fields
bookmark_border
Rape
cancel

ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച കേസിൽ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കചർ ജില്ലയിലാണ് സംഭവം.

ഒക്ടോബർ മൂന്നിന് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു​പോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് മുറിച്ച് കുട്ടിയെ ബാഗിലാക്കി കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

അവൾ ബാഗിൽ നിന്നിറങ്ങി കീറിപ്പിന്നിയ വസ്ത്രവുമായി വീട്ടിലേക്ക് നടന്ന് വരികയായിരുന്നു. നിലവിൽ സിൽചർ മെഡിക്കൽ കോളജിൽ ജീവന് വേണ്ടി പോരാടുകയാണെന്ന് കുടുംബം പറഞ്ഞു.

പെൺകുട്ടിയു​ടെ വീട്ടുകാർ നൽകിയ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി തന്റെ സുഹൃത്താണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഒക്ടോബർ മൂന്നിന് ​ദുർഗാ പൂജ പന്തലിലേക്ക് മറ്റൊരാൾക്കൊപ്പം പെൺകുട്ടി പോയതിൽ കലിപൂണ്ടാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബർ മൂന്നിന് ദുർഗാപൂജ പന്തലിലേക്ക് പോയ കുട്ടി തിരിച്ചു വന്നിരുന്നില്ല. കുടുംബം പരാതി നൽകിയെങ്കിലും നാലിന് കുട്ടി അവശനിലയിൽ സ്വയം തിരിച്ചെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - Assam Man Allegedly Raped Minor, Stuffed Her In Bag. She Walked Back Home
Next Story