Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി‌.എ‌.എ വിരുദ്ധ...

സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭം: മാധ്യമപ്രവർത്തകനോട്​ ഹാജരാകണമെന്ന്​ എൻ.ഐ.എ 

text_fields
bookmark_border
സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭം: മാധ്യമപ്രവർത്തകനോട്​ ഹാജരാകണമെന്ന്​ എൻ.ഐ.എ 
cancel

ഗുവാഹതി:  പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ അസമിലെ മാധ്യമപ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 2019 ഡിസംബറിൽ നടന്ന സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭ കേസിലാണ്​ മിറർ ഓഫ് അസം റിപ്പോർട്ടർ മനാഷ് ജ്യോതി ബറുവയോട്​ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്​.

അഡീഷണൽ പൊലീസ് സൂപ്രണ്ടാണെന്ന്​ പരിചയപ്പെടുത്തിയ ഡി.ആർ. സിങ്ങാണ്​ മനാഷിനെ വിളിച്ചത്​. ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത എൻ‌.ഐ‌.എ കേസിനെക്കുറിച്ച്​ വിവരങ്ങൾ ആരായാൻ സോനാപൂരിലെ അവരുടെ ഓഫിസിൽ എത്തണമെന്ന്​ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ച 12 മണിക്ക് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞതായി മനാഷ് ‘ദി ഹിന്ദു’വിനോട് പറഞ്ഞു.

പൊലീസ്​ പറഞ്ഞ കേസ് നമ്പർ പരിശോധിച്ചപ്പോൾ  2019ൽ സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസാണിതെന്ന്​ മനസ്സിലായതായി അദ്ദേഹം പറഞ്ഞു. ഏതാനും പേർ കൊല്ലപ്പെട്ട പ്ര​ക്ഷോഭത്തിൽ കർഷക നേതാവ് അഖിൽ ഗോഗോയിയെ അറസ്റ്റുചെയ്തിരുന്നു. 

ഈ കേസിൽ വിവരാവകാശ പ്രവർത്തകനും ഭബെൻ ഹാന്ദികിനെയും എൻ‌.ഐ‌.എ  സോനാപൂരിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്​തിരുന്നു. അഖിൽ ഗോഗോയിയുടെ കൃഷക് മുക്തി സംഗ്രാം സമിതി അംഗമായിരുന്ന ഇദ്ദേഹം ഏതാനും വർഷം മുമ്പ്​ സംഘടന വിട്ടിരുന്നു. തുടർന്ന്​ സ്വരാജ് അസം കൺവീനറായി പ്രവൃത്തിക്കുകയാണ്​. 

കോളജ് കാലം മുതൽ അഖിലുമായുള്ള ബന്ധത്തെക്കുറിച്ചും കൃഷക് മുക്തി വിടാനുള്ള കാരണത്തെക്കുറിച്ചും ചോദിച്ചതായി ഹാന്ദിക്​ പറഞ്ഞു.  അഖിലി​​െൻറ മാവോയിസ്റ്റ് ബന്ധങ്ങ​ളെക്കുറിച്ചും എൻ.ഐ.എ ചോദിച്ചു. മൂന്നു​മണിക്കൂറോളമാണ്​ ഹാന്ദിക്കിനെ ചോദ്യംചെയ്യലിന്​ വിധേയമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamniaNRCCitizenship Amendment ActIndia News
News Summary - Assam journalist asked to appear before NIA on anti-CAA stir
Next Story