Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ നടന്നത്​ കടുത്ത...

അസമിൽ നടന്നത്​ കടുത്ത മനുഷ്യാവകാശ ലംഘനം; ​മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
assam Human Rights Commission about police brutality
cancel

ഗുവാഹത്തി: അസമിൽ പൊലീസി​ന്‍റെ നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ​ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്​ അസം മനുഷ്യാവകാശ കമീഷൻ. സംഭവം അന്വേഷിക്കാൻ മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണമെന്നും സംസ്​ഥാന സർക്കാറിനോട്​ കമീഷൻ​ നിർദേശിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട,​ സെപ്​റ്റംബർ 25ന്​ പ്രതിപക്ഷ നേതാവ്​ ദേവബ്രത ​ൈസക്കിയ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്​ പൊലീസ്​ നടപടി മനുഷ്യാവകാശ ലംഘനവും യു.എൻ മാർഗനിർദേശ ലംഘനവുമാണെന്ന്​​ കമീഷൻ നിരീക്ഷിച്ചത്​.


സിപജ്ഹർ നഗരത്ത​ിൽ മാത്രം 1000 കുടുംബങ്ങൾക്ക്​​ വീടു നഷ്​ടപ്പെട്ടതായി വ്യക്​തമായതായി കമീഷൻ അറിയിച്ചു​. വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയത്തോട്​ കമീഷൻ നിർദേശിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര, രാഷ്​ട്രയകാര്യ ​മന്ത്രാലയം എന്നിവർക്ക്​ കത്തയക്കണമെന്ന്​ രജിസ്​ട്രിക്കും നിർദേശം നൽകിയതായും കമീഷൻ വ്യക്​തമാക്കി.​

അതേസമയം, പൊലീസ്​ നരനായാട്ടിലൂടെ കുടിയിറക്കിവിട്ട ദോൽപൂരിലെ പാവപ്പെട്ട ജനങ്ങൾക്ക്​ അസം സർക്കാർ അടിയന്തരമായി സൗജന്യ ഭൂമി അനുവദിക്കണമെന്ന്​ ആൾ അസം ന്യൂനപക്ഷ വിദ്യാർഥി​ യൂനിയൻ (ആംസു) ആവശ്യപ്പെട്ടു. ചൊവ്വാഴ്​ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ചാണ്, സംഭവത്തിന്​ ശേഷം സർക്കാർ വാഗ്​ദാനം ചെയ്​ത ഭൂമി കാലതാമസം കൂടാതെ ഇരകൾക്ക്​ നൽകണമെന്ന്​ ആംസു നേതാക്കൾ ആവശ്യപ്പെട്ടത്​. ​കുടിയിറക്കപ്പെട്ട ഓരോ കുടുംബത്തിനും ആറു ബൈഗ (3.71 ഏക്കർ) ഭൂമി സൗജന്യമായി നൽകണമെന്ന്​​ ആംസു ജനറൽ സെക്രട്ടറി എം.ഡി ഇംത്യാസ്​ ഹുസൈൻ പറഞ്ഞു. ഈ ഭൂമിയിൽ പ്രധാനമന്ത്രി ആവാസ്​ യോജന (പി.എം.എ.വൈ) പദ്ധതിക്ക്​ കീഴിൽ വീടു നിർമിച്ചു നൽകാൻ സർക്കാർ നടപടിയെടുക്കണം​.


വിഷയത്തിൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ആശാവഹമായിരുന്നു. നിയമപരമായി സംസ്​ഥാന സർക്കാറി​ന്‍റെ ഭൂനയത്തിന്​ കീഴിൽ വരുന്ന എല്ലാവർക്കും ഭൂമി അനുവദിക്കുമെന്ന്​ അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്​. കുടിയിറക്കപ്പെട്ട എല്ലാവർക്കും ആരോഗ്യം, ശുചിത്വം തുടങ്ങിയ അടിസ്​ഥാന സൗകര്യങ്ങൾ അടിയന്തരമായി അനുവദിക്കും. പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്​ടപരിഹാരം നൽകുന്നത്​ സംബന്ധിച്ച തീരുമാനം ജുഡീഷ്യൽ അന്വേഷണത്തിന്​ ശേഷം എടുക്കുമെന്നാണ്​​ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നതെന്നും ഇംത്യാസ്​ ഹുസൈൻ കൂട്ടിച്ചേർത്തു.

അസം കുടിയൊഴിപ്പിക്കൽ കൃഷിഭൂമിയും വീടും നഷ്​ടപരിഹാരമായി നൽകണം –എസ്​.ക്യു.ആർ ഇല്യാസ്​

ഗു​വാ​ഹ​തി: ധ​രം​പൂ​രി​ൽ കു​ടി​യൊ​ഴി​പ്പി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി​യും വീ​ടും കൃ​ഷി​ഭൂ​മി​യും ന​ൽ​ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ​സ്. ക്യു. ​ആ​ർ. ഇ​ല്യാ​സ്. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ​യും പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 800 മു​സ്​​ലിം കു​ടും​ബ​ങ്ങ​ളെ​യാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​ർ ഇ​റ​ക്കി​വി​ട്ട​ത്. ച​ണം, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച​വ​രാ​ണി​വ​ർ. യാ​ത്ര സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത ധ​രം​പൂ​രി​നെ ഇ​പ്പൊ​ഴും പൊ​ലീ​സും പ​ട്ടാ​ള​വും വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​നു പോ​ലും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.കൊ​ല്ല​പ്പെ​ട്ട മു​ഈ​നു​ൽ ഹ​ഖി​െൻറ പി​താ​വി​നെ​യും കു​ടും​ബ​ത്തെ​യും സം​ഘം സ​ന്ദ​ർ​ശി​ച്ചു. പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ വീ​തം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം. ക്രൂ​ര​ത​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വി​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്യ​ണം. മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​റി​ൽ നി​ന്ന് ന​ഷ്​​ട​പ​രി​ഹാ​രം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക്ക് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ സെ​ക്ര​ട്ട​റി റ​സാ​ഖ് പാ​ലേ​രി, മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ബ​സ്​​നു​ൽ ബാ​സി​ത്ത് ചൗ​ധ​രി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamHuman Rights Commission
News Summary - assam Human Rights Commission about police brutality
Next Story