Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിവസം മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അസം
text_fieldsbookmark_border
ഗുവാഹതി: തിങ്കളാഴ്ച മുതല്‍ ദിവസവും മൂന്ന് ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ അസം സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ 30 വരെ ഇത് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരാഴ്ച മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വാക്‌സിന്‍ വിതരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുമതലയുള്ള മന്ത്രിമാര്‍ ജില്ലകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

