16ാം നൂറ്റാണ്ടിലെ ‘വൃന്ദാവനി വസ്ത്ര’ എന്ന വിശേഷ പട്ടുവസ്ത്രം ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് അസം ഗവൺമെന്റ് വാങ്ങും
text_fieldsഗുവാഹത്തി: 16ാം നൂറ്റാണ്ടിൽ ഇൻഡ്യയിൽ നിർമിച്ച ‘വൃന്ദാവനി വസ്ത്ര’ എന്നറിയപ്പെടുന്ന വിശിഷ്ടമായ വസ്ത്രം ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് വാങ്ങാൻ അസം ഗവൺമെന്റ് കരാറുണ്ടാക്കി. ശ്രീകൃഷണന്റെ ജീവിതമുഹൂർത്തങ്ങൾ കൈകൊണ്ടു തുന്നിയ വിശേഷപ്പെട്ട പട്ടുവസ്ത്രം ഇന്നുള്ളത് ബ്രിട്ടീഷ് മ്യൂസിയത്തിലാണ്.
2027ൽ അസമിൽ നിർമിക്കുന്ന മ്യൂസിയത്തിൽ ഈ വിശേഷപ്പെട്ട വസ്ത്രം എത്തിക്കാനാണ് ഗവൺമെന്റിന്റെ ശ്രമം. അതിനായി മ്യൂസിയം നിർമിക്കാനുള്ള തീരുമാനത്തിലാണ്.
മ്യൂസിയം നിർമിക്കുന്നത് വ്യവസായികളായ ജെ.എസ്.ഡബ്ല്യൂ ആണ്. കമ്പനി ഉടമയായ സജൻ ജിൻഡാളിന്റെ മാതാവ് അസം സ്വദേശിയാണ്. അതാണ് അദ്ദേഹത്തിന്റെ താൽപര്യം. ഗവൺമെന്റിനുവേണ്ടിയാണ് ജെ.എസ്.ഡബ്ല്യൂ മ്യൂസിയം നിർമിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയവുമായി അസം ഗവൺമെന്റിനെ ബന്ധപ്പെടുത്തിയതും സജൻ ജിൻഡാളാണ്.
വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയ ഒരു വസ്ത്രം മ്യൂസിയത്തിലേക്കായി തിരികെ കൊണ്ടുവരുന്നത് ഇതാദ്യമാണെന്ന് അസം മുഖ്യമന്ത്രി ഹേമന്ദ ബിശ്വ ശർമ പറഞ്ഞു. ഒരു നുറ്റാണ്ട് മുമ്പാണ് ഈ വിശേഷപ്പെട്ട വസ്ത്രം ബ്രിട്ടീഷുകാർ ഇവിടെ നിന്ന് കടത്തിക്കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

