Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പട്ടാള കരിനിയമം അഫ്​സ്​പ ആറു മാസം കൂടി നീട്ടി ആസാം
cancel
Homechevron_rightNewschevron_rightIndiachevron_rightപട്ടാള കരിനിയമം...

പട്ടാള കരിനിയമം 'അഫ്​സ്​പ' ആറു മാസം കൂടി നീട്ടി ആസാം

text_fields
bookmark_border

ഗുവാഹതി: ഏപ്രിൽ- മേയ്​ മാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സംസ്​ഥാനത്ത്​ പട്ടാള കരിനിയമമായ അഫ്​സ്​പ ആറു മാസത്തേക്കു കൂടി നീട്ടി. ഗവർണർ ജഗദീഷ്​ മുഖിയാണ്​ ബുധനാഴ്​ച ഉത്തരവിറക്കിയത്​. '1958ലെ സായുധ സേന (പ്രത്യേക അധികാര) നിയമം മൂന്നാം വകുപ്പ്​ പ്രകാരമുള്ള അധികാരം ഉപയോഗപ്പെടുത്തി സംസ്​ഥാന സംഘർഷ മേഖലയായി പ്രഖ്യാപിക്കുകയാണെന്നും ഫെബ്രുവരി 27 മുതൽ ആറു മാസം അഫ്​സ്​പ തുടരുമെന്നും' സംസ്​ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ്​ അവസാനമായി സംസ്​ഥാനത്ത്​ അഫ്​സ്​പ നീട്ടിയത്​. നിലവിൽ പ്രശ്​നങ്ങൾ അടങ്ങിയ സാഹചര്യമായിട്ടും സംസ്​ഥാനത്ത്​ എന്തിന്​ കരിനിയമം നീട്ടിയെന്നതിന്​ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ, ചില തീവ്രവാദി ഗ്രൂപുകൾ ഇപ്പോഴും സജീവമാണെന്നും അതിനാലാണ്​ ദീർഘിപ്പിച്ചതെന്നും ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്​ഥൻ ഇന്ത്യ ടുഡെയോട്​​ പറഞ്ഞു​. കഴിഞ്ഞ ആറു മാസത്തിനിടെ പലയിടത്തുനിന്നായി ആയുധങ്ങൾ കണ്ടെത്തിയെന്നും പറയുന്നു.

പരിശോധന നടത്തി അറസ്റ്റു ചെയ്യാൻ പട്ടാളത്തിന്​ പരിധിവിട്ട അധികാരം നൽകുന്ന നിയമമാണ്​ സായുധ സേന (പ്രത്യേക അധികാര) നിയമം എന്ന അഫ്​സ്​പ. 'ആവശ്യമെങ്കിൽ' വെടിയുതിർക്കുകയുമാകാം. ഇവക്കൊന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരില്ല. പഴയ കോളനി കാലത്തിന്‍റെ ബാക്കിപത്രമായ നിയമം സംഘർഷ ബാധിത പ്രദേശങ്ങളെ ഉദ്ദേശിച്ചാണ്​ നിലനിർത്തുന്നതെങ്കിലും സർക്കാറുകൾ ദുരുപയോഗം ചെയ്യുനനതായി വിമർശനം ശക്​തമാണ്​.

നിയമം നടപ്പാക്കാൻ സംസ്​ഥാനത്തെ മൊത്തമായോ നിശ്​ചിത പ്രദേശങ്ങളെയോ സംഘർഷ ബാധിതമായി പ്രഖ്യാപിക്കണം. വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന്​ പിന്നാലെ 1980കളിലാണ്​ ആസാമിൽ ആദ്യമായി അഫ്​സ്​പ നടപ്പാക്കുന്നത്​. 2019ൽ മാത്രം രണ്ടുതവണ ബി.ജെ.പി സർക്കാർ സംസ്​ഥാനത്ത്​ നിയമം നീട്ടിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അസ്വസ്​ഥതകൾ ചൂണ്ടിക്കാട്ടിയായിരുന്നു ദീർഘിപ്പിക്കൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamAFSPAsix more months
News Summary - Assam extends AFSPA for six more months ahead of Assembly elections
Next Story