Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ അഭയം തേടിയ സ്ഥലത്തും ബുൾഡോസർ; താൽകാലിക ഷെൽട്ടറുകൾ പൊളിച്ചുനീക്കി

text_fields
bookmark_border
അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ അഭയം തേടിയ സ്ഥലത്തും ബുൾഡോസർ; താൽകാലിക ഷെൽട്ടറുകൾ പൊളിച്ചുനീക്കി
cancel
camera_alt

ഫയൽ ചിത്രം

ഗുവാഹത്തി: വീടും താമസസ്ഥലവും നഷ്ടപ്പെട്ട് മറ്റൊരിടത്ത് അഭയം തേടിയെത്തിയ കുടുംബങ്ങൾക്ക് വീണ്ടും ഭരണകൂടത്തിന്റെ ബുൾഡോസർ നടപടി. അസമിലെ ലഖിംപൂർ ജില്ലയിലാണ് നേരത്തേ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ താൽക്കാലികമായി നിർമിച്ച ഷെൽട്ടറുകളും പൊളിച്ചുനീക്കിയത്. ബോഗിനാഡിയിലെ ബാലി ചാപോരിയിൽ വ്യാഴാഴ്ച രാവിലെയാണ് ജില്ലാ ഭരണകൂടം വീണ്ടും ഒഴിപ്പിക്കൽ നടപടികൾ നടത്തിയത്.

ബോഗിനാഡിയിലെ പ്രൊഫഷണൽ ഗ്രേസിങ് റിസർവ് ഭൂമിയിൽനിന്ന് 132 കുടുംബങ്ങളെയാണ് ഈ ആഴ്ച ആദ്യം അധികൃതർ ഒഴിപ്പിച്ചത്. ഇതോടെ കിടപ്പാടം നഷ്ടമായ ഒരു വിഭാഗം ആളുകൾ സമീപത്തെ ബാലി ചാപോരിയിൽ താൽക്കാലിക ഷെൽട്ടറുകൾ കെട്ടി അഭയം തേടിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ അവിടെയുമെത്തി ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലായി.

ബാലി ചാപോരിയിലേതും സർക്കാർ ഭൂമിയാണെന്നും അനധികൃത കൈയേറ്റങ്ങൾ അനുവദിക്കാനാവില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അസമിൽ സർക്കാർ ഭൂമിയിലെയും ഗ്രേസിങ് റിസർവുകളിലെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന വ്യാപകമായ നടപടികളുടെ തുടർച്ചയാണിത്.

വ്യാഴാഴ്ച രാവിലെ ഒഴിപ്പിക്കൽ നടപടി തുടങ്ങിയപ്പോൾ തന്നെ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് കൂടുതൽ പൊലീസിനെ നിയോഗിച്ചതെന്നാണ് അധികൃതർ പറയുന്നത്. ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഇവിടുത്തെ താൽക്കാലിക ഷെൽട്ടറുകൾ പൂർണ്ണമായും പൊളിച്ചുനീക്കിയത്.

ദിവസങ്ങളുടെ ഇടവേളയിൽ രണ്ടുതവണ കിടപ്പാടം നഷ്ടപ്പെട്ടതോടെ, കൊടുംതണുപ്പിൽ തലചായ്ക്കാൻ ഒരിടമില്ലാതെ പെരുവഴിയിലായിരിക്കുകയാണ് ഈ പാവപ്പെട്ട കുടുംബങ്ങൾ. പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരുമടക്കമുള്ള നൂറുകണക്കിന് മനുഷ്യർ ഇനി എങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് മുന്നിൽ ഭരണകൂടം മൗനം പാലിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam Eviction: 132 Families Displaced Again
Next Story