Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
EVM transported in the car of BJP MLA
cancel
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ബി.ജെ.പി...

അസമിൽ ബി.ജെ.പി എം.എൽ.എയുടെ വാഹനത്തിൽ വോട്ടുയന്ത്രം; തെരഞ്ഞെടുപ്പ്​ അട്ടിമറിയെന്ന്​ പ്രതിപക്ഷം -വിഡിയോ

text_fields
bookmark_border

ദിസ്​​പുർ: അസം നിയമസഭയിലേക്ക്​ നടന്ന രണ്ടാം ഘട്ട വോ​ട്ടെടുപ്പ്​ നടന്ന്​ മണിക്കൂറുകൾക്കകം ബി.ജെ.പി എം.എൽ.എയുടെ കാറിൽനിന്ന്​ ഇ.വി.എം (ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീൻ) പിടികൂടി. പാതാർകണ്ടി ബി.ജെ.പി എം.എൽ.എ ​കൃഷ്​ണേന്ദു പാലിന്‍റെ കാറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇ.വി.എം.

അസം ആസ്​ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ അദാനു​ ഭുയാൻ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. പാതാർകണ്ടിയിൽ സ്​ഥിതിഗതികൾ കടുത്തതാണെന്ന കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

AS 10B 0022 രജിസ്​ട്രേഷൻ നമ്പറിലെ വെളുത്ത സ്​​േകാർപിയോയിൽ പെട്ടിയിലാക്കിയ ഇ.വി.എം വെച്ചിരിക്കുന്നത്​ വിഡിയോയിൽ കാണാം. ബി​.ജെ.പി എം.എൽ.എ കൃഷ്​ണേന്ദു പാലിന്‍റെ വാഹനമാണിതെന്ന്​ തടിച്ചുകൂടിയ ജനങ്ങൾ പറയുന്നതും വിഡിയോയിൽ​ കേൾക്കാം.

അതേസമയം, സംഭവത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ്​ രംഗത്തെത്തി. തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ ബി.​െജ.പി ശ്രമിച്ചതിന്‍റെ തെളിവാണിതെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. എം.പിമാരടക്കം നിരവധി നേതാക്കളും പ്രമുഖരും പ്രതിഷേധവുമായെത്തി.

'തെരഞ്ഞെടുപ്പ്​ കമീഷൻ ബി.ജെ.പിയുടെ പോക്കറ്റിലാണെന്ന്​ അറിയാമായിരുന്നു. എന്നാൽ​ വോട്ടിങ്​ മെഷീൻ അവരുടെ മടിയിലാണെന്നത്​ തീർച്ചയായും പുതിയതും ആശങ്കയുയർത്തുന്നതുമാണ്​. ഇതി​ൽ എവിടെയാണ്​ ജനാധിപത്യം' -മുതിർന്ന അഭിഭാഷകൻ ​പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു.

ബി.ജെ.പിക്ക്​ അനുകൂലമായി തെരഞ്ഞെടുപ്പ്​ കമീഷൻ നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെ രാജ്യത്ത്​ വിമർശനം ശക്തമായിരുന്നു. സംഭവത്തിൽ​ ബി.ജെ.പിയോ തെരഞ്ഞെടുപ്പ്​ കമീഷനോ പ്രതികരിച്ചിട്ടില്ല.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electronic voting machineEVMAssembly Election 2021PatharkandiKrishnendu PaulBJP
News Summary - Assam Election 2021 EVM transported in the car of BJP MLA
Next Story