Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം ഡോക്​ടർക്ക്​ ഒരേ...

അസം ഡോക്​ടർക്ക്​ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്​ഥിരീകരിച്ചു

text_fields
bookmark_border
Assam doctor infected with two Covid variants
cancel
camera_alt

Representative Image

ദിസ്​പുർ: അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്​ഥിരീകരിച്ചു. കോവിഡ്​ പ്രതിരോധ വാക്​സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ച ഡോക്​ടറുടെ ശരീരത്തിൽ ആൽഫ, ഡെൽറ്റ വക​േഭദങ്ങളാണ്​ കണ്ടെത്തിയത്​.

ഡെറാഡൂണിലെ റീജ്യണൽ മെഡിക്കൽ റിസർച്ച്​ സെന്‍ററിൽ നടത്തിയ പരിശോധനയിലാണ്​ രോഗ സ്​ഥിരീകരണം. ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ അവർ രോഗമുക്തി നേടുകയും ചെയ്​തു.

'ഒരാളിൽ രണ്ടു വകഭേദങ്ങൾ ഒരുമിച്ചോ, ഒരു ചെറിയ കാലയളവിനുള്ളിലോ ബാധിക്കുന്നതാണ്​ ഇരട്ടരോഗബാധ. ആദ്യത്തെ ​വകഭേദം സ്​ഥീരീകരിച്ചതിന്​ ശേഷം പ്രതിരോധ ശേഷി ഉണ്ടാകുന്നതിന്​ മുമ്പ്​ മറ്റൊരു വകഭേദം ശരീരത്തിൽ പ്രവേശിക്കു​േമ്പാഴാണ്​ ഇത് സംഭവിക്കുക' -ആർ.എം.ആർ.സിയിലെ മുതിർന്ന ശാസ്​ത്രജ്ഞനായ ഡോ. ബി.ജെ. ബോർകകോതി പറഞ്ഞു. ഫെ

ബ്രുവരി മാർച്ച്​ മാസങ്ങളിലെ അസമിലെ രണ്ടാം തരംഗത്തിൽ ആൽഫ വകഭേദം പടർന്നുപിടിച്ചിരുന്നു. ഏപ്രിലിലെ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം ​ ഡെൽറ്റ വകഭേദം പടർന്നുപിടിക്കുകയായിരുന്നു. മേയിലാണ്​ ഡോക്​ടർക്ക്​ ഇരട്ടവകഭേദം സ്​ഥിരീകരിക്കുന്നത്​. പിന്നീട്​ രോഗമുക്തി നേടുകയും ചെയ്​തു. ഡോക്​ടറു​െട ഭർത്താവിന്​ ആൽഫ വകഭേദം സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid variantsAlpha variantsDelta variants
News Summary - Assam doctor infected with two Covid variants
Next Story