Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് രോഗി മരിച്ചതിന് പാത്രങ്ങളും ചൂലുമായി ഡോക്ടർക്ക് മർദ്ദനം; 24 പേർ അറസ്റ്റിൽ

text_fields
bookmark_border
assam doctor
cancel

ദിസ് പുർ: അസമിലെ ഹൊജയ് ജില്ലയിൽ കോവിഡ് രോഗി മരിച്ചതിന് യുവ ഡോക്ടർക്ക് നേരെ ആക്രമണം. ചൊവ്വാഴ്ചയാണ് കോവിഡ് കെയർ സെന്‍ററിൽ വെച്ച് രോഗി മരിച്ചത്. തുടർന്ന് യുവ ഡോക്ടറായ സ്വേജ് കുമാർ സോനാപതിയെ ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു.

മരിച്ചയാളുടെ കുടുബാംഗങ്ങൾ ഉൾപ്പടെയുള്ളവർ ഡോക്ടറെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ചൂലും പാത്രങ്ങളും ഉപയോഗിച്ചും ഇവർ ഡോക്ടറെ ആക്രമിച്ചു. സംഭവത്തിൽ 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇത്തരം ക്രൂരമായ നടപടികൾ സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉറപ്പ് നൽകി. അതേസമയം, ആശുപത്രികൾക്ക് പുറത്ത് സേവനങ്ങൾ നൽകുന്നതിൽ നിന്ന് ഡോക്ടർമാരെ ഐ.എം.എ വിലക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam doctor assaulted after Covid-19 patient dies
Next Story