Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭക്ഷണവും വെള്ളവുമില്ല;...

ഭക്ഷണവും വെള്ളവുമില്ല; അസമിൽ കോവിഡ്​ രോഗികൾ റോഡ്​ ഉപരോധിച്ചു

text_fields
bookmark_border
ഭക്ഷണവും വെള്ളവുമില്ല; അസമിൽ കോവിഡ്​ രോഗികൾ റോഡ്​ ഉപരോധിച്ചു
cancel

ഗുവാഹത്തി: കോവിഡ് കെയർ സ​െൻററിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടർന്ന്​ കോവിഡ്​ രോഗികൾ ദേശീയപാത ഉപരോധിച്ചു. അസമിലെ കാമരൂപ് ജില്ലയിലെ ചാങ്‌സാരിയിലാണ്​ സംഭവം. നൂറോളം രോഗികൾ ദേശീയപാത 31 ഉപരോധിക്കുകയായിരുന്നു. 

വിവരമറിഞ്ഞതിനെ തുടർന്ന്​ കാമരൂപ് ഡെപ്യൂട്ടി കമീഷണർ കൈലാഷ് കാർത്തിക്കിൻെറ നേതൃത്വത്തിൽ പൊലീസ്​ സ്​ഥലത്തെത്തി​ രോഗികളോട്​ മാറാൻ ആവശ്യപ്പെട്ടു. പ്രശ്​നം ചർച്ച ചെയ്​ത്​ പരിഹരിക്കാമെന്നും ദേശീയപാതയിൽനിന്ന്​ കോവിഡ്​ കേന്ദ്രത്തിലേക്ക് മടങ്ങണമെന്നും പൊലീസ്​ അഭ്യർഥിക്കുകയായിരുന്നു. രോഗികൾ മടങ്ങിയ ശേഷവും പ്രദേശത്ത് സംഘർഷാവസ്​ഥ നിലനിന്നിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും കിടക്കകൾ അപര്യാപ്​തമാണെന്നും രോഗികൾ പറഞ്ഞു. ഒരുമുറിയിൽ 10-12 പേരെ വരെ മുറിയിൽ പാർപ്പിച്ചതായും ഇവർ ആരോപിച്ചു. ഇവരുടെ പരാതി പരിശോധിക്കുമെന്നും പരിഹരിക്കാൻ ശ്രമിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകി.

അതേസമയം, കോവിഡ് കെയർ സ​െൻററിലെ സൗകര്യങ്ങൾ ഇഷ്​ടപ്പെടാത്ത ​രോഗികൾക്ക് ഹോം ക്വാറൻറീൻ തെരഞ്ഞെടുക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. “രോഗം സുഖപ്പെടാനും മറ്റുള്ളവരെ ബാധിക്കാതിരിക്കാനുമാണ്​ അവരെ കോവിഡ്​ കെയറിൽ എത്തിച്ചത്​.​ അവിടെ സന്തുഷ്ടരല്ലെങ്കിൽ അവർക്ക് വീട്ടിൽ പോകാം” -മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ രാവും പകലും ഡ്യൂട്ടിയിലാണ്​. അവർക്ക്​ അമിതജോലി ചെയ്യുന്നതിനാൽ ചിലകാര്യങ്ങൾക്ക്​ കുറച്ച് കാലതാമസമെടുക്കും.  മറ്റ് സംസ്ഥാനങ്ങളിൽ പരിശോധനക്ക്​ പോലും പണം വാങ്ങുന്നുണ്ട്​. എന്നാൽ, അസമിൽ പരിശോധന മുതൽ താമസവും ഭക്ഷണവും വരെയുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ്​ വഹിക്കുന്നത്​ - അ​േദ്ദഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamBJPcovid 19
News Summary - In Assam COVID patients break block highway
Next Story