Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പൊലീസുകാരൻ അറസ്റ്റിൽ

text_fields
bookmark_border
നാലുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പൊലീസുകാരൻ അറസ്റ്റിൽ
cancel

ദിസ്പൂർ: അസമിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പൊലീസുകാരൻ അറസ്റ്റിൽ. ദിബ്രുഗഢ് ജില്ലയിലെ സദർ പോലീസ് സ്‌റ്റേഷനു സമീപത്തുള്ള വീട്ടിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ഥലത്തെ പൊലീസ് കോൺസ്റ്റബിൾ ആയ ബിക്കി ഛേത്യ ആണ് പിടിയിലായത്.

തന്‍റെ കൈവശം ഉണ്ടായിരുന്ന റിവോൾവർ വെച്ച് ബിക്കി ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാല് വർഷം മുമ്പാണ് ബിക്കി ഛേത്യ ജയശ്രീയെ വിവാഹം ചെയ്തത്. ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്ന സൗന്ദര്യ പിണക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉടൻ പൊലീസ് ജയശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് കോൺസ്റ്റബിളിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അസം പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam Cop Kills Pregnant Wife With Service Revolver, Arrested
Next Story