Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമത്തെ...

പൗരത്വ നിയമത്തെ അനുകൂലിച്ച്​ അസം മുഖ്യമന്ത്രി

text_fields
bookmark_border
sonowal
cancel

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. നിയമത്തി​​​​െൻറ പരിര ക്ഷയിൽ പുതുതായി ഒരു വിദേശി​യേയും രാജ്യത്ത്​ കടക്കാൻ അനുവദിക്കില്ല. 2014 ഡിസംബർ 31ന്​ മുമ്പ്​ എത്തിയവർക്ക്​ മാത്ര മായിരിക്കും പൗരത്വഭേദഗതി നിയമത്തി​​​െൻറ ഗുണം ലഭിക്കുകയെന്നും സോനോവാൾ പറഞ്ഞു.

അസം ​ജനതയെ നിയമം ബാധിക്കില്ല. അസമിലെ ആളുകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പൗരത്വ ഭേദഗതി നിയമത്തിലുണ്ട്​. നിയമത്തി​​​െൻറ ആനുകൂല്യം മുതലാക്കി ഒരു വിദേശിക്കും ഇനി രാജ്യത്തേക്ക്​ കടക്കാൻ സാധിക്കില്ല. നിയമം സംബന്ധിച്ച്​ തെറ്റായ പ്രചാരണമാണ്​ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പലരും മോശം പരാമർശം നടത്തുന്നുണ്ട്​. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല. ഇത്​ ജനാധിപത്യമാണ്​. ജനങ്ങൾക്ക്​ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്​. തനിക്ക്​ പറയാനുള്ളത്​ ശരിയായ സമയത്ത്​ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയും അസം ഗണപരിഷത്തും ചേർന്ന്​ ഭരിക്കുന്ന അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newsindia newsCAA protestSonowal
News Summary - Assam CM Sonowal defends CAA, says don't mind being ridiculed-India news
Next Story