Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിൽ സർബാനന്ദ സോനോബാൾ സർക്കാർ രാജിവെച്ചു
text_fieldsbookmark_border
ഗുവാഹത്തി: അസമിലെ സർബാനന്ദ സോനോബാൾ സർക്കാർ രാജിവെച്ചു. സോനോബാൾ രാജ് ഭവനിലെത്തി ഗവർണർ ജഗദീഷ് ചന്ദ്രമുഖിക്ക് രാജിക്കത്ത് കൈമാറി.
ഹിമന്ത ബിശ്വ ശർമ്മയെ അടുത്ത മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതിനെ തുടർന്നാണ് സോനോബാൾ രാജിവെക്കാൻ തീരുമാനിച്ചത്. നിയമസഭ മന്ദിരത്തിൽ ചേരുന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിൽ ഹിമന്ത ബിശ്വ ശർമ്മയെ പാർലമെന്‍ററി പാർട്ടി നേതാവായി പ്രഖ്യാപിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126ൽ 75 സീറ്റ് നേടിയാണ് എൻ.ഡി.എ തുടർഭരണം ഉറപ്പാക്കിയത്. ബി.ജെ.പി 60ഉം അസം ഗണ പരിഷത്ത് (എ.ജി.പി) ഒമ്പതും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി -ലിബറൽ (യു.പി.പി.എൽ) ആറു സീറ്റുകളിൽ വിജയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

