Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം
text_fieldsbookmark_border
ദിസ്പൂർ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം. ഇസഡ് സുരക്ഷ വിഭാഗത്തിൽ നിന്ന് ഇസഡ് പ്ലസ് വിഭാഗത്തിലേക്കാണ് ഉയർത്തിയത്.
കേന്ദ്ര സുരക്ഷാ ഏജൻസിയുമായി കൂടിയാലോചിച്ച് ബിശ്വ ശർമ്മയുടെ സുരക്ഷാ ക്രമീകരണം അവലോകനം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. സി.ആർ.പി.എഫിന് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വി.ഐ.പികൾക്കു നൽകുന്ന സുരക്ഷാ വിഭാഗങ്ങളാണ് എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നിവ. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്.പി.ജി)ഇതിൽ ഏറ്റവും ഉയർന്ന വിഭാഗം.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രംനിലവിൽ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

