Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു അമ്മയാണെന്ന്​...

പശു അമ്മയാണെന്ന്​ ഞങ്ങൾ വിശ്വസിക്കുന്നു. ഹിന്ദുക്കൾ താമസിക്കുന്ന ഇടത്ത്​ ബീഫ്​ കഴിക്കരുത്​ -അസം മുഖ്യമന്ത്രി

text_fields
bookmark_border
himanta biswa sarma
cancel
camera_alt

കടപ്പാട്​: https://www.news18.com/

ഗുവാഹത്തി: സംസ്ഥാനത്ത്​ നടപ്പാ​ക്കാനൊരുങ്ങുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കൾ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്നിടത്ത്​ ബീഫ്​ കഴിക്കരുതെന്ന്​​ മുഖ്യമന്ത്രി പറഞ്ഞു.

''പശു അമ്മയാണെന്ന്​ ഞങ്ങൾ വിശ്വസിക്കുന്നു. ബംഗാളിൽ നിന്നും കന്നുകാലികൾ വരുന്നത്​ തടയലാണ്​ ഞങ്ങളുടെ ആവശ്യം. പശു ആരാധിക്കപ്പെടുന്ന ഇടങ്ങളിൽ ബീഫ്​ കഴിക്കരുത്​. ആളുകൾ മൊത്തത്തിൽ അവരുടെ സ്വാഭാവിക ശീലങ്ങൾ ഉപേക്ഷിക്കണമെന്നല്ല ഞാൻ പറയുന്നത്​. ഫാൻസി ബസാറിലും ശാന്തിപൂരിലും ഗാന്ധിബസ്​തിയിലും മദീന ഹോട്ടലിൻറ ആവശ്യമില്ല''. -അസം മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി എം.എൽ.എ മൃണാൾ സൈക്യ ഒരു പടികൂടി കടന്നാണ്​ പ്രതികരണം നടത്തിയത്​. ''പശു സംരക്ഷണം വരു​േമ്പാഴെല്ലാം ആളുകൾ വർഗീയ വൽക്കരിക്കുകയാണ്​. ഗോമാതാവ്​ നമ്മുടെ സംസ്​കാരവും വിശ്വാസവുമാണ്​. പശുക്കൾ നമ്മളവർക്ക്​ നൽകുന്നതിനേക്കാൾ തിരികെ നൽകുന്നു. നമുക്ക്​ പശുക്കളെ വേണം. പാലിനേക്കാൾ ഉപയോഗമുള്ളതാണ്​ ഗോമൂത്രവും ചാണകവും. പതജ്ഞലി 100മില്ലി ഗോമൂത്രത്തിന്​ 45 രൂപയാണ്​ ഈടാക്കുന്നത്​. അതേസമയം പാലിന്​ 50 രൂപയാണുള്ളത്​. ഇതിനിൽ നിന്നും നമ്മൾ ഗോമൂത്രത്തി​െൻറ വില മനസ്സിലാക്കണം'' -മൃണാൾ സൈക്യ പറഞ്ഞു.

അതേ സമയം വിഷയത്തിൽ ​പ്രതിഷേധവുമായി എ.ഐ.യു.ഡി.എഫ്​ രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആൾകൂട്ടക്കൊലക്ക്​ വഴിതുറക്കുന്നതാണ്​ ബില്ലെന്ന്​ എ.ഐ.യു.ഡി.എഫ്​ ​പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himanta Biswa Sarmacow protection bill
News Summary - Assam CM Himanta Biswa Sarma defends proposed cow protection bill in state
Next Story