Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം: തടവിലുള്ള അനധികൃത...

അസം: തടവിലുള്ള അനധികൃത താമസക്കാരെ ഉപാധികളോടെ വിട്ടയക്കാം -സുപ്രീംകോടതി

text_fields
bookmark_border
Assam Citizenship Bill
cancel

ന്യൂഡൽഹി: അസമിൽ പൗരത്വ ബിൽ നടപ്പാക്കിയതോടെ തടവിലാക്കപ്പെട്ട അനധികൃത വിദേശതാമസക്കാരെ വിട്ടയക്കുന്നത്​ പരി ഗണിക്കണമെന്ന്​ സുപ്രീംകോടതി. ആവശ്യമായ സന്ദർഭങ്ങളിൽ ഹാജരാകണമെന്ന ഉപാധിയിൽ ഇവരെ വിട്ടയക്കുന്നത്​ പരിഗണിക്കാ മെന്നും ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത, ജസ്​റ്റിസ്​ സഞ്​ജീവ്​ ഖന്ന എന്നിവരടങ്ങിയ ബെഞ്ച്​ അസം സർക്കാറിനോട്​ പറഞ്ഞു.

നിയമപരമായ നടപടികൾക്ക്​ ഇവരെ ഹാജരാക്കാൻ ആവശ്യമായ ഉപാധികൾ വെക്കാം. അനധികൃത താമസക്കാരുടെ പൗരത്വ പ്രശ്​നത്തിൽ നിയമനടപടി തീർപ്പാക്കാൻ ആയിര​ത്തോളം ട്രൈബ്യൂണലുകൾ ആരംഭിക്കാൻ അസം സർക്കാറിനു നിർദേശവും നൽകി.

തടവിലാക്കപ്പെട്ടവരുടെ മോചനത്തിന്​ ആവശ്യമായ നടപടിക്രമങ്ങൾ സംബന്ധിച്ച്​ വിശദീകരണം നൽകാൻ, പൗരത്വ വിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കുന്ന അമിക്കസ്​ ക്യൂറി അഡ്വ. പ്രശാന്ത്​ ഭൂഷണോട്​ ആവശ്യപ്പെടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAssam Citizenship Billsupreme court
News Summary - Assam Citizenship Bill Supreme Court -India News
Next Story