Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു ഗവേഷക...

ജെ.എൻ.യു ഗവേഷക വിദ്യാർഥിക്കെതിരെ യു.പിയിലും അസമിലും രാജ്യദ്രോഹ കേസ്​

text_fields
bookmark_border
sharjil-abdulla
cancel

ന്യൂഡൽഹി: ജെ.എൻ.യു ഗവേഷക വിദ്യാർഥിക്കെതിരെ ഉത്തർപ്രദേശിലും അസമിലും രാജ്യദ്രോഹ കേസ്​. അലിഗഢ്​ മുസ്​ലിം യൂനിവ േഴ്​സിറ്റിയിൽ ജനുവരി 16ന്​ നടത്തിയ പ്രസംഗത്തി​​​െൻറ പേരിലാണ്​ ഗവേഷക വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ കേസെടുത്തത്​.

യു.എ.പി.എ നിയമപ്രകാരം ഷർജിൽ ഇമാമിനെതിരെ കേസെടുത്തതായി അസമിലെ അഡീഷണൽ ഡി.ജി.പി ജി.പി സിങ്​ പറഞ്ഞു. നേരത്തെ ഷർജീൽ ഇമാമി​​​െൻറ പ്രസ്​താവനയിൽ കേസെടുക്കുമെന്ന്​ ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു. ​അസമിനെ ഇന്ത്യയിൽ നിന്ന്​ വേർപ്പെടുത്തണമെന്ന്​ ഷർജീൽ ഇമാം ആവശ്യപ്പെട്ടുവെന്നാണ്​ ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണം.

ഷജീലിനെതിരെ കേസെടുത്തതായി അലിഗഢ്​ എസ്​.എസ്​.പി ആകാശ്​ കുൽഹറിയും അറിയിച്ചു. അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ത​​​െൻറ വി​ഡിയോ ക്ലിപ്പുകൾ എഡിറ്റ്​ ചെയ്​ത്​ പ്രചരിപ്പിക്കുകയായിരുന്നുവെന്ന്​ ഷർജീൽ ഇമാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newsindia newsSharjeel ImamUttar Pradesh
News Summary - UP, Assam charge JNU scholar with sedition-India news
Next Story