Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ട് വർഷം വരെ തടവും...

എട്ട് വർഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ശിക്ഷ; അസമിലും ഗോവധത്തിന്​ നിരോധനം

text_fields
bookmark_border
Himanta biswa sarma
cancel
camera_alt

അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ്​ ശർമ

ഗുവാഹതി: അസം നിയമസഭയിൽ പാസാക്കിയ ഗോവധ നിരോധന നിയമപ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വർഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും. അറവ്​ നിയന്ത്രണം, മാംസ ഉപയോഗം, ഇറച്ചി കടത്തൽ, അനുമതി കൂടാതെയുള്ള കശാപ്പ്​ എന്നിവക്കൊക്കെ പിഴ ക​​ുത്തനെ കൂട്ടി​ക്കൊണ്ടാണ് കഴിഞ്ഞ ദിവസം​ ബിൽ പാസാക്കിയത്​.

പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയാണ് അസം നിയമസഭ ഗോവധ നിരോധന ബിൽ പാസാക്കിയത്. ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ അവർ സഭ വിട്ടു. തുടർന്നാണ്​ ബിൽ പാസാക്കിയത്​.

ഹിന്ദു, ജൈന, സിഖ്​ തുടങ്ങി ബീഫ്​ കഴിക്കാത്ത ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്​ഥലങ്ങളിൽ കശാപ്പിനും മാംസവ്യാപാരത്തിനും നിരോധനം ഏർപ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങൾക്കും സത്രങ്ങൾക്കും അഞ്ച്​ കിലോമീറ്റർ ചുറ്റളവിൽ നിരോധനം ബാധകമാക്കി.


അസം ഗോസംരക്ഷണ ബിൽ, 2021 പാസായതായി സ്​പീക്കർ ബിശ്വജിത്​ പ്രഖ്യാപിച്ചതോടെ, ഭാരത്​ മാതാ കീ ജയ്​, ജയ്​ ശ്രീരാം വിളികളോടെ​ ബി.ജെ.പി അംഗങ്ങൾ ഡസ്​കിലടച്ച്​ ആഹ്ലാദം ​പ്രകടിപ്പിച്ചു. സഭയിലെ ഏക സ്വതന്ത്ര എം.എൽ.എയായ അഖിൽ ഗൊഗോയിയും ബിൽ പരിഗണനക്ക്​ എടുത്തതിൽ പ്രതിഷേധിച്ച്​ സഭവിട്ടു. പ്രതിപക്ഷത്തുള്ള കോൺഗ്രസ്​, എ.ഐ.യു.ഡി.എഫ്​, സി.പി.എം എന്നിവർ ബിൽ സെലക്​റ്റ്​ കമ്മിറ്റിക്ക്​ വിടാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളി​ക്കൊണ്ടാണ്​ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ്​ ശർമ ബിൽ അവതരിപ്പിച്ചത്​.

ബീഫ്​ കഴിക്കുന്നതിന്​ നിരോധനം ഏർപ്പെടുത്തുകയല്ല ചെയ്​തത്​ മറിച്ച്​ മറ്റുള്ളവരുടെ മതവികാരങ്ങൾകൂടി പരിഗണിക്കണമെന്നതാണ്​ ലക്ഷ്യമിടുന്നതെന്ന്​ അദ്ദേഹം അവകാശപ്പെട്ടു. മതമൈത്രി ഹൈന്ദവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അ​േദ്ദഹം ചൂണ്ടിക്കാട്ടി. ബില്ലിൽനിന്ന്​ പോത്ത്​ എന്ന വാക്ക്​ നീക്കണമെന്ന അമിനുൽ ഇസ്​ലാം എം.എൽ.എയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്​തു.

ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലയിൽ അറവ് നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ, ക്ഷേത്രങ്ങൾക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ അറവ് നിരോധനം ഏർപ്പെടുത്തിയത് എതിർക്കുന്നുവെന്നും അമിനുൽ ഇസ്​ലാം എം.എൽ.എ പറഞ്ഞു. ഈ വ്യവസ്ഥ പ്രകാരം സംസ്ഥാനത്ത് ഒരിടത്തും അറവ് നടക്കില്ല. സംസ്ഥാനത്തുടനീളം അറവ് നിരോധിച്ചുവെന്ന് പറയുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow slaughter banAssam cattle preservation bill 2021cattle preservation
News Summary - Assam cattle preservation bill 2021
Next Story