അസമിൽ ബഹുഭാര്യത്വം നിരോധിച്ചു
text_fieldsഗുവാഹത്തി: അസമിൽ ബഹുഭാര്യത്വം നിരോധിച്ച് ഹിമന്ത ബിശ്വ ശർമ സർക്കാർ. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുപ്രകാരം ബഹുഭാര്യത്വം ഇനി മുതൽ ഏഴു വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
അതേ സമയം, ആറാം ഷെഡ്യൂൾ നിലനിൽക്കുന്ന മേഖലകളിൽ ചില ഇളവുകളുണ്ട്. ബഹുഭാര്യത്വത്തിന് ഇരയായ ജീവിതം വഴിമുട്ടിയ സ്ത്രീകളെ പുനരധിവസിപ്പിക്കാൻ അസം സർക്കാർ പുതിയ ഫണ്ട് തുടങ്ങുമെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം ഹിമന്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
''ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബില്ല് ഇന്ന് അസം കാബിനറ്റ് പാസാക്കി. ദ അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025 എന്നാണ് ബില്ലിന്റെ പേര്. നവംബർ 25ന് അത് നിയമസഭയിൽ വെക്കും''-ഹിമന്ത പറഞ്ഞു.
ബഹുഭാര്യത്വത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക് ഏഴുവർഷം തടവു ലഭിക്കും. ബഹുഭാര്യത്വത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

