Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ബി.ജെ.പി...

അസമിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കും -കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

text_fields
bookmark_border
അസമിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കും -കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
cancel

ഗുവാഹത്തി: അസമിൽ ബി.ജെ.പി അധികാരത്തിലെത്തുന്ന പക്ഷം ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യു.സി.സി നടപ്പാക്കിയാൽ ആർക്കും നാലു വിവാഹം കഴിക്കാൻ സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ചായ്ഗാവിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെയും അമിത് ഷാ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് ആസമിനെ നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

അസം സംസ്ഥാനം എന്നത് പ്രകൃതിയാൽ അനുഗ്രഹീതമാണ്. കോൺഗ്രസിന്റെ നുഴഞ്ഞുകയറ്റക്കാര്‍ പാവപ്പെട്ടവരുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. അസമിൽ ബി.ജെ.പി ഭരിച്ച 10 വർഷത്തിനിടെ 1.5 ലക്ഷം ഏക്കർ സ്ഥലം കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്തവണയും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരുമെന്നും നുഴഞ്ഞുകയറ്റക്കാരെ തിരഞ്ഞുപിടിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. അതിനായി നിങ്ങൾ ഹിമന്തയെ മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

അസമിസലെ ഗോലക്ഗുഞ്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഹെലികോപ്റ്റർ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇറങ്ങാനായില്ല. ഇതോടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. അതിനാൽ വെള്ളിയാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കുകയായിരുന്നു. റാലിക്കെത്തിയവരെ ഫോണിലൂടെ അഭിസംബോന്ധന ചെയ്ത് സംസാരിക്കുകയും ക്ഷമാപണം നടത്തിയുമാണ് അദ്ദേഹം മടങ്ങിയത്. ഗോലക്ഗുഞ്ചിൽ ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയാത്തതിനാൽ അമിത് ഷാ ദുധ്നോയിലേക്ക് യാത്രതിരിച്ചു. ദുധ്നോയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamAmit ShahUniform Civil CodeUnion Home MinisterBJP
News Summary - Union Home Minister Amit Shah: Uniform Civil Code will be implemented in Assam if BJP comes to power
Next Story