Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗം ശ്രമം; അസമിൽ...

ബലാത്സംഗം ശ്രമം; അസമിൽ ബി.ജെ.പി നേതാവ് അറസ്റ്റില്‍

text_fields
bookmark_border
ബലാത്സംഗം ശ്രമം; അസമിൽ ബി.ജെ.പി നേതാവ് അറസ്റ്റില്‍
cancel

ഹൊജയ്: അസമില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഹൊജയ് ജില്ലയിലാണ് സംഭവം. ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ അധ്യക്ഷന്‍ കമറുല്‍ ഹോഖു ചൗധരിയാണ് അറസ്റ്റിലായത്.

ബലാത്സംഗം, ശിക്ഷാര്‍ഹമായ കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തി ലങ്ക പൊലീസാണ് കമറുലിനെതിരെ കേസെടുത്തിരിക്കുന്നത്.

മേയ്​ 11നാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. സഹായത്തിനായി ക​മറുൽ ഹോഖി​​െൻറ വീട്ടിലെത്തിയ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്​റ്റ്​.  പ്രതിയെ ശങ്കര്‍ദേവ് നഗര്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്​റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കമറുലിൻെറ പാര്‍ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി അസം ബി.ജെ.പി പ്രസ്​താവനയിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamRape Caseindia newsBJPHojai district
News Summary - Assam BJP leader arrested for attempting to rape woman in Hojai district - India news
Next Story