അഭിപ്രായ സർവേ ഫലത്തിന് ശേഷം കെ.സി.ആറിന് മൗനം
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ മുന്നണി നീക്കങ്ങളെ കുറിച്ച് തെലങ്കാന രാഷ്ട്രീയ സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന് മൗനം.
എൻ.ഡി.എക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലത്തിന് ശേഷം വിവിധ കക്ഷി നേതാക്കൾ പ്രതികരിച്ചെങ്കിലും കെ.സി.ആർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബി.ജെ.പി ഇതര മുന്നണി രൂപീകരണവുമായി ചന്ദ്രബാബു നായിഡു ചർച്ചകളുമായി സജീവമാണ്.
തെലങ്കാനയിലെ 17 ലോക്സഭ സീറ്റിൽ ടി.ആർ.എസിന് 13 മുതൽ 14വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ 16 സീറ്റ് വരെ ടി.ആർ.എസിന് ലഭിക്കുമെന്നായിരുന്നു കെ.സി.ആറിൻെറ പ്രതീക്ഷയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
