Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ നിർദേശങ്ങൾ...

കോവിഡ്​ നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട പൊലീസിനെ തല്ലിചതച്ച്​​ ജനക്കൂട്ടം; 12പേർ അറസ്റ്റിൽ

text_fields
bookmark_border
Police jeep
cancel

ഭുവനേശ്വർ: ഒഡീഷയിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യ​െപ്പട്ട പൊലീസിനെ തല്ലിചതച്ച്​ ജനക്കൂട്ടം. പൊലീസിനെ മർദ്ദിച്ച 12 ​പേരെ അറസ്റ്റ്​ ചെയ്​തു​. മയൂർബഞ്ച്​ ജില്ലയിലെ ദേബൻബഹാലി ഗ്രാമത്തിലാണ്​ സംഭവം.

ശനിയാഴ്ച വൈകിട്ട്​ ഗ്രാമത്തിൽ ചൈതി പർബ ആ​േഘാഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ആയിരത്തിലധികം പേർ​ പരിപാടിയിൽ പ​െങ്കടുക്കുമെന്നായിരുന്നു പൊലീസിന്​ ലഭിച്ച വിവരം. ഇതോടെ എ.എസ്​.ഐ ബിശ്വജിത്​ ദാസ്​ മോഹപത്രയുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്​ഥലത്തെത്തുകയും ഒത്തുചേരൽ രോഗവ്യാപനത്തിന്​ ഇടയാക്ക​ുമെന്നും അറിയിക്കുകയായിരുന്നു.

എന്നാൽ, പൊലീസിന്‍റെ നിർദേശത്തിൽ പ്രകോപിതരായ ജനങ്ങൾ വടിയും മറ്റുമുപയോഗിച്ച്​ പൊലീസിനെ അടിക്കുകയും ഓടിക്കുകയുമായിരുന്നു. ആക്രമണത്തിൽ മൂന്നുപൊലീസുകാർക്ക്​ പരിക്കേറ്റു. പൊലീസ്​ വാഹനം തകർക്കുകയും ചെയ്​തു. സംഭവത്തിൽ കൂടുതൽ അറസ്റ്റ്​ ഉണ്ടാകുമെന്നും പൊലീസ്​ അറിയിച്ചു.

കോവിഡ്​ കേസുകൾ ഉയർന്നതിനെ തുടർന്ന്​ ഒഡീഷയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാൻ ഗ്രാമവാസികൾ തയാറാകുന്നില്ലെന്നാണ്​ പുറത്തുവരുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaCovid Protocol​Covid 19Covid Indiapolice'Mayurbhanj
News Summary - Asked to follow Covid protocols, villagers thrash cops in Odisha's Mayurbhanj
Next Story