Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​: സോണിയ​യെ കുടുക്കാൻ സമ്മർദ്ദമുണ്ടായെന്ന്​ ഇടനിലക്കാരൻ

text_fields
bookmark_border
അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​: സോണിയ​യെ കുടുക്കാൻ സമ്മർദ്ദമുണ്ടായെന്ന്​ ഇടനിലക്കാരൻ
cancel

ന്യൂഡൽഹി: അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​ ഹെലികോപ്​ടർ ഇടപാടിൽ കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധി​യേയും കോൺഗ്രസ്​ രാജ്യസഭ എം.പി അഹമ്മദ്​ പ​േട്ടലിനെയും കുടുക്കാൻ സമ്മർദ്ദമുണ്ടായെന്ന്​ ഇടനിലക്കാരൻ ക്രിസ്​ത്യൻ മൈക്കിൾ. 

സോണിയക്കും പ​േട്ടലിനും ഇടപാടിൽ പ​ങ്കുണ്ടെന്ന്​ സമ്മതിക്കുകയാണെങ്കിൽ കേസിൽ നിന്ന്​ രക്ഷപ്പെടുത്താമെന്ന്​​ സി.ബി.​െഎ അധികൃതർ അറിയിച്ചുവെന്നാണ്​ മൈക്കിളി​​​െൻറ വെളിപ്പെടുത്തൽ. ഇക്കാര്യത്തിനായി സി.ബി.​െഎ അധികൃതർ മൂന്ന്​ തവണ കൂടികാഴ്​ച നടത്തിയെന്നും മൈക്കിൾ വ്യക്​തമാക്കുന്നു. സി.ബി.​െഎ അംഗങ്ങളുമായി കൂടികാഴ്​ച നടത്തിയതി​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.  ഇന്ത്യ ടുഡേ ചാനലുമായുള്ള അഭിമുഖത്തിലാണ്​ മൈക്കിളി​​​െൻറ വെളിപ്പെടുത്തൽ​. 

അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​ ഹെലികോപ്​ടർ ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ മൈക്കിൾ 1997 മുതൽ 2013 വരെയുള്ള കാലയളവിൽ 300 തവണ ഇന്ത്യയിലെത്തിയെന്നാണ്​ അന്വേഷണ എജൻസികളുടെ കണ്ടെത്തൽ. അഗസ്​റ്റവെസ്​റ്റ്​ലാൻഡിലെ മൈക്കിളി​​​െൻറ ഇടപെടലുകളെല്ലാം സംശയാസ്​പദമാണെന്നാണ്​ അന്വേഷണ എജൻസികളുടെ നിലപാട്​. എന്നാൽ, മൈക്കിൾ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agustaWestlandChristian MichelAhmed Patel
News Summary - Asked to implicate Sonia, Ahmed Patel: AgustaWestland middleman Christian Michel-India news
Next Story