Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സ്വയം ചോദിച്ച്​...

‘സ്വയം ചോദിച്ച്​ നോക്കൂ’, രാഹുലിനെ ഉപദേശിച്ച്​ ജയശങ്കർ

text_fields
bookmark_border
Jaishankar
cancel

ഡൽഹി: ഇന്ത്യയുടെ വിദേശനയത്തെകുറിച്ച്​ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക്​ മറുപടിയുമായി വിദേശകാര്യമന്ത്രി ജയശങ്കർ രംഗത്ത്​. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്​. 2014ന്​ശേഷം പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങൾ കാരണം ഇന്ത്യയുടെ വിദേശനയത്തിൽ ദൗർബല്യം സംഭവിച്ചതായും വിടുവായത്തം നമ്മുക്ക്​ ശക്​തി നൽകില്ലെന്നുമായിരുന്നു’ രാഹുൽ പറഞ്ഞത്​.

ഇതിന്​ മറുപടിയായി ‘അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മേഖലയിൽ എന്നത്തേക്കാളും മേധാവിത്വം നേടാനായതായും’ ജയശങ്കർ പറയുന്നു. ശക്​തമായ ചങ്ങാത്തങ്ങൾ അന്താരാഷ്​ട്രതലത്തിൽ രാജ്യത്തെ ഉയർന്ന നിലയിലാക്കിയെന്നും ഒൗപചാരികമല്ലാത്ത കൂടിക്കാഴ്​ചകളിലൂടെ യു.എസ്​, റഷ്യ, യൂറോപ്പ്​, ജപ്പാൻ എന്നിവരുമായി ബന്ധം​മെച്ചപ്പെടുത്തിയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഇതേപറ്റി മേഖലയിലെ വിദഗ്​ധരോട്​ അന്വേഷിക്കണമെന്നും അല്ലെങ്കിൽ രാഹുൽ സ്വയം ചോദിച്ചുനോക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ചൈനയുമായുണ്ടയ സംഘർഷങ്ങൾക്ക്​ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്​ഥാവന വിവാദമായിരുന്നു. ചൈന നമ്മുടെ പ്രദേശങ്ങൾ കയ്യേറിയിട്ടില്ലെന്നും ഒരുപിടി മണ്ണുപോലും രാജ്യത്തിന്​ നഷ്​ടമായിട്ടില്ലെന്നും അദ്ദേഹം സർവ്വകക്ഷി യോഗത്തിനുശേഷം പ്രസ്​താവിച്ചിരുന്നു. ഇതിനെ പിടിവള്ളിയാക്കിയ ചൈന തങ്ങൾ കയ്യേറ്റം നടത്തിയിട്ടില്ലെന്ന വാദവുമായി രംഗത്ത്​ വരികയും ചെയ്​തു. ഇതിനെതിരായ വിമർശനമായാണ്​ രാഹുൽ പ്രധാന മന്ത്രി തുടർച്ചയായി മണ്ടത്തരങ്ങൾ പറയുന്നെന്ന്​ ആരോപിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsJaisankarIndia NewsRahul Gandhi
News Summary - "Ask Yourself...": Foreign Minister's Tweet Storm On Rahul Gandhi's Video
Next Story