Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുത്വ ഭീകര ശൃംഖല:...

ഹിന്ദുത്വ ഭീകര ശൃംഖല: അസിമാനന്ദക്കും കേരള ബന്ധം

text_fields
bookmark_border
ഹിന്ദുത്വ ഭീകര ശൃംഖല: അസിമാനന്ദക്കും കേരള ബന്ധം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ വി​വി​ധ സ്ഫോ​ട​ന​ങ്ങ​ള്‍ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച ഹി​ന്ദു​ത്വ ഭീ​ക​ര ശൃം​ഖ​ല​യു​ടെ ആ​ഴ​വും പ​ര​പ്പും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​ മ​ല​യാ​ളി​യാ​യ സു​രേ​ഷ്​ നാ​യ​രു​ടെ അ​റ​സ്​​റ്റ്. ഹി​ന്ദു​ത്വ ഭീ​ക​ര ശൃം​ഖ​ല​യു​മാ​യി കേ​ര​ള​ത്തി​നു​ള്ള ബ​ന്ധം കേ​വ​ലം സു​രേ​ഷ്​ നാ​യ​രി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല.

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന്​ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​െ​ണ്ട​ത്തി​യ സ്വാ​മി അ​സി​മാ​ന​ന്ദ​ക്കും കേ​ര​ള ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം​ത​ന്നെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക ലീ​ന ര​ഘു​നാ​ഥി​ന്​ അ​സി​മാ​ന​ന്ദ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ കാ​ര​വ​ൻ മാ​ഗ​സി​നാ​ണ്​ അ​ന്ന്​ പു​റ​ത്തു​വി​ട്ട​ത്.

ക​മ്യൂ​ണി​സ്​​റ്റു​കാ​രോ​ട് ഏ​റ്റു​മു​ട്ടു​ന്ന ത​ങ്ങ​ളു​ടെ ആ​ള്‍ക്കാ​രെ കാ​ണാ​ൻ ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ പോ​യെ​ന്ന്​ പ​റ​ഞ്ഞ അ​സി​മാ​ന​ന്ദ അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കാ​ര്യ​വും തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ‘‘60 പേ​ര്‍ അ​ന്ന് ക​ണ്ണൂ​ർ ജ​യി​ലി​ലു​ണ്ടാ​യി​രു​ന്നു. ജ​യി​ല​റോ​ട് സം​സാ​രി​ച്ചു. ആ​ദി​വാ​സി സ​മ​രം ന​യി​ക്കു​ന്ന ജാ​നു​വി​നെ​യും ക​ണ്ടു. ശ​ബ​രി​മ​ല​യി​ലും വ​ന്നി​ട്ടു​ണ്ട്. വ​ര്‍ക്ക​ല​യി​ല്‍ ഏ​റെ കാ​ലം ക​ഴി​ഞ്ഞി​ട്ടു​ണ്ട്​’’ -അ​സി​മാ​ന​ന്ദ വെ​ളി​പ്പെ​ടു​ത്തി. ആ​ർ.​എ​സ്.​എ​സി​​​െൻറ പോ​ഷ​ക​വി​ഭാ​ഗ​മാ​യ വ​ന​വാ​സി ക​ല്യാ​ണ്‍ ആ​ശ്ര​മി​​​െൻറ സം​ഘാ​ട​ക സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കേ​ര​ള​ക്കാ​ര​നാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​ചാ​ര​ക് കെ. ​ഭാ​സ്​​ക​ര​നാ​ണ് ത​ന്നെ അ​ന്ത​മാ​നി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​തെ​ന്ന് അ​സി​മാ​ന​ന്ദ വ്യ​ക്ത​മാ​ക്കി.

ബ​ര്‍മ​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​യാ​ളാ​ണ് ഭാ​സ്​​ക​ര​ന്‍. ത​​​െൻറ പ്ര​വ​ര്‍ത്ത​നം ഇ​ന്ത്യ​യൊ​ട്ടു​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തും ഭാ​സ്​​ക​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​​​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം കു​റ​ച്ചു​കാ​ലം എ​ല്ലാ​യി​ട​ത്തും പോ​യി. അ​ന്ത​മാ​നി​ൽ പ്ര​വ​ര്‍ത്തി​ച്ചു. ക്ഷേ​ത്ര​ങ്ങ​ളു​ണ്ടാ​ക്കി ആ​യി​ര​ക്ക​ണ​ക്കി​ന് ക്രി​സ്ത്യാ​നി​ക​ളെ ഹി​ന്ദു​ക്ക​ളാ​ക്കി. എ​ന്നാ​ല്‍, അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ക്രി​സ്ത്യ​ന്‍ ജ​ന​സം​ഖ്യ വ​ര്‍ധി​ച്ചു​കൊ​ണ്ടി​രു​ന്ന ഡാ​ങ്കി​ല്‍ പോ​യി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്. 10 ദി​വ​സം​കൊ​ണ്ട് 40,000 ക്രി​സ്ത്യാ​നി​ക​ളെ ഹി​ന്ദു​ക്ക​ളാ​ക്കി. 30 ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ള്‍ ത​ക​ര്‍ത്ത് അ​മ്പ​ല​ങ്ങ​ളാ​ക്കി മാ​റ്റു​ക​യും ചെ​യ്തു.

ഡാ​ങ്കി​ലെ പ്ര​വ​ര്‍ത്ത​നം ക​ണ്ട് അ​ത് രാ​ജ്യ​ത്തി​ന് മൊ​ത്തം മാ​തൃ​ക​യാ​യി​രി​ക്കു​മെ​ന്ന് ഭാ​സ്​​ക​ര​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ആ​ർ.​എ​സ്.​എ​സി​നെ രൂ​പ​പ്പെ​ടു​ത്തി​യ​ത് ഭാ​സ്​​ക​ര​നാ​ണെ​ന്നും അ​സി​മാ​ന​ന്ദ​ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAsimanandhaHindu Terrorist
News Summary - Asimanadha Has Kerala Relation - India news
Next Story