ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റിന് മുംബൈയിൽ പടിയിറക്കം
text_fieldsമുംബൈ: ധൈര്യമുള്ള ആണുങ്ങൾക്ക് മാത്രമുള്ള സീറ്റായിരുന്നു ഒരു കാലത്ത് ട്രെയിന്റെ എഞ്ചിൻ ഡ്രൈവറുടെ സീറ്റ്. അവിടേക്ക് 24-ാം വയസ്സിൽ ഇന്ത്യക്കാരിയായ ഒരു സ്ത്രീ കയറിയിരിക്കുമ്പോൾ 1989 ൽ അത് ചരിത്രമായിരുന്നു. സുരേഖ യാദവ് എന്ന ആ മുംബൈക്കാരി അന്ന് ഏഷ്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവറായിരുന്നു. ഈ മാസം വിരമിക്കുമ്പോൾ മാറ്റാനാവാത്ത ചരിത്രവുമായാണ് അവർ പടിയിറങ്ങുന്നത്.
മുംബൈയിലെ താനെ സ്വദേശിയായ സുരേഖ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സ് പാസായ ശേഷമാണ് അസിസ്റ്റൻറ് ഡ്രൈവറായി 1989 ൽ ഇന്ത്യൻ റെയിൽവേയിൽ പ്രവേശിക്കുന്നത്. 1996 ൽ തന്നെ അവർ ഗുഡ്സ് ഡ്രൈവറായി. 2000 മുതൽ മറ്റ് ട്രെയിനുകളും ഓടിക്കാൻ തുടങ്ങി.
തുടർന്ന് റെയിൽവേയിൽ ഡ്രൈവർമാരായി വന്ന സ്ത്രീകൾക്കെല്ലാം മാർഗദർശകമായതാണ് സുരേഖ യാദവിന്റെ ജീവിതം. ഇന്ന് ഇന്ത്യൻ റെയിൽവേയിൽ 1500 വനതാ ഡ്രൈവർമാരുണ്ട്.
തനിക്ക് സഹപ്രവർത്തകരിൽ നിന്ന് വളരെയധികം പ്രോത്സാഹനവും ബഹുമാനവുമാണ് ലഭിച്ചിട്ടുള്ളതെന്ന് ഇവർ പറയുന്നു. ഇനി 11 ദിവസം കൂടിയേ സർവീസ് കാലാവധിയുള്ളൂ.
ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റയിൽവേ പാതയായ മുംബൈ-പൂനെ ബോർഘട്ട് മേഘലയിലൂടെ ട്രെയിൻ ഓടിച്ചതാണ് സുരേഖയുടെ ദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഡെക്കാൺ ക്വീൻ എന്ന ട്രെയിനായിരുന്നു അന്ന് ഓടിച്ചത്.
2018 മാർച്ചിൽ വനിതാ ദിനത്തിൽ സ്ത്രീകളായ ജീവനക്കാർ മാത്രമുണ്ടായിരുന്ന വനിതാ സ്പെഷൽ ട്രെയിൻ ഓടിച്ചു. ഏറ്റവും ഒടുവിൽ മുംബൈ-പൂനെ-പൻവേൽ ലൈനിൽ വന്ദേഭാരത് ട്രെയിൻ ഓടിച്ചതും മറക്കാനാവാത്ത അനുഭവമാണ് സുരേഖ യാദവിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

