പ്രതിയുടെ ആക്രമണത്തിൽ എ.എസ്.െഎ കൊല്ലപ്പെട്ടു
text_fieldsമുംബൈ: സ്ത്രീയെ ആക്രമിച്ച പഴയ കേസിൽ പിടികിട്ടാപുള്ളിയെ തേടിയെത്തിയ പൊലീസ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അസി. സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു.
രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ വിദർഭയിലെ യവത്മലിൽ ഹിവാരി ഗ്രാമത്തിലാണ് സംഭവം.
കോടതി ജാമ്യമില്ല വാറൻറ് പുറപ്പെടുവിച്ച പ്രതി അനിൽ മേഷ്റാമിെൻറ മർദനമേറ്റ് മാരെഗാവ് സ്റ്റേഷനിലെ എ.എസ്.െഎ രാജു കുൽമെത്തെ (52) ആണ് മരിച്ചത്. പ്രതി പട്ടികകൊണ്ട് പൊലീസുകാരെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. അടിയേറ്റു വീണ രാജേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു പൊലീസുകാരാണ് പ്രതിയെ പിടികൂടാൻ എത്തിയത്.
