Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ധാരാവിയിൽ...

കോവിഡ്​: ധാരാവിയിൽ എ.എസ്​.െഎ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
കോവിഡ്​: ധാരാവിയിൽ എ.എസ്​.െഎ കുഴഞ്ഞുവീണ് മരിച്ചു
cancel

മും​ബൈ: ധാ​രാ​വി​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച 32കാ​ര​നാ​യ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ചേ​രി​യി​ലെ ഷാ​ഹു ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.െ​എ അ​മോ​ൽ കു​ൽ​ക​ർ​ണി​യാ​ണ്​ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ അ​ഞ്ചി​ന്​ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.

 ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​മു​ൾ​പ്പെ​ടെ ധാ​രാ​വി​യി​ൽ പു​തു​താ​യി 53 പേ​ർ​ക്കാ​ണ്​ ശ​നി​യാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1198 ആ​യും മ​ര​ണം 54 ആ​യും ഉ​യ​ർ​ന്നു. 

ശ​നി​യാ​ഴ്​​ച ന​ഗ​ര​ത്തി​ൽ 57 കാ​ര​നാ​യ മ​റ്റൊ​രു എ.​എ​സ്.െ​എ കൂ​ടി മ​രി​ച്ച​തോ​ടെ മും​ബൈ​യി​ൽ കോ​വി​ഡ്​ മൂ​ലം മ​രി​ക്കു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം എ​ട്ടാ​യി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 11 ഉം. 73 ​പൊ​ലീ​സു​കാ​ർ​ക്ക്​ ശ​നി​യാ​ഴ്​​ച രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം 1213 ആ​യി ഉ​യ​ർ​ന്നു. 

പൊ​ലീ​സ്​ സേ​ന​യെ​യും കോ​വി​ഡ്​ ബാ​ധി​ച്ച​തോ​ടെ മ​ഹാ​രാ​ഷ്​​ട്ര കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സി‍​െൻറ സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​തെ​സ​മ​യം പു​ണെ​യി​ൽ സി.​ആ​ർ.​പി.​എ​ഫി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathdharaviasinational newscovid
News Summary - asi died covid in mumbai
Next Story