ആശാറാമിൻെറ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റുമെന്ന് ചൗഹാൻ
text_fieldsഭോപാൽ: ആശാറാം ബാപ്പുവിെൻറ പേര് നൽകിയ സ്ഥലങ്ങൾ പുനർനാമകരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. ബലാത്സംഗ കേസിൽ വിവാദ ആൾദൈവത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ച സാഹചര്യത്തിൽ ഇയാളുടെ പേരിലുള്ള സ്ഥലപ്പേരുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ പ്രചാരണം ആരംഭിച്ച പശ്ചാത്തലത്തിൽ ആണ് ചൗഹാെൻറ പ്രതികരണം.
പൊതുപ്രവർത്തകരുടെ ആവശ്യം പരിഗണിക്കുമെന്നും ആരും ഭരണഘടനക്കും നിയമത്തിനും പൊതുജനവികാരത്തിനും അതീതരല്ലെന്നും ചൗഹാൻ പറഞ്ഞു. ഭോപാലിലെ രാജ ഭോജ് വിമാനത്താവളത്തിന് സമീപത്തെ ആശാറാമിെൻറ ആശ്രമത്തിന് സമീപമുള്ള റോഡ് ക്രോസിങ്ങിനും ബസ്സ്റ്റാൻഡിനുമാണ് ഇയാളുടെ പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
