Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെറ്റുപറ്റി; രണ്ടു...

തെറ്റുപറ്റി; രണ്ടു രാജികളിൽ നടുങ്ങി 'അശോക'യുടെ കുറ്റസമതം

text_fields
bookmark_border
തെറ്റുപറ്റി; രണ്ടു രാജികളിൽ നടുങ്ങി അശോകയുടെ കുറ്റസമതം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം വി​ല​മ​തി​ക്കു​ന്ന ര​ണ്ടു​ പ്ര​തി​ഭ​ക​ളാ​ണ്​ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി രാ​ജി​വെ​ച്ച​ത്. അ​ത്​ അ​ശോ​ക യൂ​നി​വേ​ഴ്​​സി​റ്റി​യെ പി​ടി​ച്ചു​ല​ച്ചു എ​ന്നു​േ​വ​ണം ക​രു​താ​ൻ. അ​തി​ന്​ തെ​ളി​വാ​യി യൂ​നി​വേ​ഴ്​​സി​റ്റി ന​ട​ത്തി​യ കു​റ്റ​സ​മ്മ​തം. ആ​ശ​യ​പ്ര​കാ​ശ​ന​ത്തി​ന്​ കൂ​ച്ചു​വി​ല​ങ്ങ്​ വീ​ഴു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​ഫ​സ​ർ പ്ര​താ​പ്​ ഭാ​നു മേ​ത്ത​യാ​ണ്​ ആ​ദ്യം രാ​ജി​വെ​ച്ച​ത്. അ​റി​യ​പ്പെ​ടു​ന്ന പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​റി​സ്​​റ്റും മോ​ദി വി​മ​ർ​ശ​ക​നും കോ​ള​മി​സ്​​റ്റു​മാ​ണ്​ മേ​ത്ത. തൊ​ട്ടു​പി​ന്നാ​ലെ മേ​ത്ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ൻ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്​ കൂ​ടി​യാ​യ അ​ര​വി​ന്ദ്​ സു​ബ്ര​ഹ്മ​ണ്യ​നും ഫാ​ക്ക​ൽ​റ്റി പ​ദ​വി രാ​ജി​വെ​ച്ചു.

അ​തോ​ടെ, ലോ​ക​ത്തെ അ​ക്കാ​ദ​മി​ക്​ വി​ദ​ഗ്​​ധ​രി​ൽ പ​ല​രും ഇ​രു​വ​ർ​ക്കും പി​ന്തു​ണ​യു​മാ​യെ​ത്തി. ഓ​ക്​​സ്​​ഫ​ഡ്, ഹാ​ർ​വാ​ഡ്, ​േയ​ൽ, ബ്രൗ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ നി​ന്നും പി​ന്തു​ണ​യെ​ത്തി. തു​ട​ർ​ന്നാ​ണ്​ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യു​ണ്ടാ​യ​ത്. 'ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത്​ വീ​ഴ്​​ച​യു​ണ്ടാ​യി. അ​ത്​ തി​രു​ത്താ​ൻ എ​ല്ലാ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ത്മാ​ർ​ഥ ശ്ര​മ​മു​ണ്ടാ​കും. അ​ക്കാ​ദ​മി​ക്​ സ്വാ​ത​ന്ത്ര്യ​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും'-​യൂ​നി​വേ​ഴ്​​സി​റ്റി അ​റി​യി​ച്ചു. ചാ​ൻ​സ​ല​ർ രു​ദ്രാം​ശു മു​ഖ​ർ​ജി, വൈ​സ്​ ചാ​ൻ​സ​ല​ർ മാ​ള​വി​ക സ​ർ​ക്കാ​ർ, പ്ര​താ​പ്​​ ഭാ​നു മേ​ത്ത, അ​ര​വി​ന്ദ്​ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ്​​ പ്ര​സ്​​താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ച​ത്.

2019ൽ ​അ​ശോ​ക യൂ​നി​വേ​ഴ്​​സി​റ്റി വൈ​സ്​ ചാ​ൻ​സ​ല​ർ പ​ദ​വി രാ​ജി​വെ​ച്ച​യാ​ളാ​ണ്​ മേ​ത്ത. പി​ന്നീ​ട്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പ്ര​ഫ​സ​റാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ മോ​ദി ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ഇ​ട​പെ​ട​ൽ പ​രോ​ക്ഷ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം രാ​ജി ന​ൽ​കി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം​ അ​ര​വി​ന്ദ്​ സു​ബ്ര​ഹ്മ​ണ്യ​നും രാ​ജി​വെ​ച്ചു. ലി​ബ​റ​ൽ ആ​ർ​ട്​​സ്​ മേ​ഖ​ല​യി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി ഹ​രി​യാ​ന​യി​ലെ സോ​ണി​പ​തി​ൽ ആ​രം​ഭി​ച്ച അ​ശോ​ക, രാ​ജ്യ​ത്തെ ഈ ​മേ​ഖ​ല​യി​ലെ ആ​ദ്യ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്. യു.​ജി.​സി, കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​ര​വു​മു​ണ്ട്.

യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​ഗ​ല്​​​ഭ​രാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും പി​രി​യു​ന്ന​തി​ൽ അ​തി​യാ​യ ദുഃ​ഖ​മു​ണ്ടെ​ന്ന്​ ​േ​മ​ത്ത​യും അ​ര​വി​ന്ദ്​ സു​ബ്ര​ഹ്മ​ണ്യ​നും പ​റ​ഞ്ഞു. ആ​ശ​യ സ്വാ​ത​ന്ത്ര്യ​ത്തി​ലും അ​ക്കാ​ദ​മി​ക മൂ​ല്യ​ങ്ങ​ളി​ലും അ​ടി​യു​റ​ച്ച്​ അ​ശോ​ക മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind SubramanianAshoka UniversityPratap Bhanu Mehta
News Summary - Ashoka University, Pratap Bhanu Mehta, Arvind Subramanian
Next Story