Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി ആയോഗിന്‍റെ പുതിയ...

നീതി ആയോഗിന്‍റെ പുതിയ വൈസ് ചെയർമാനായി അശോക് ലാഹിരിയെ തെരെഞ്ഞെടുത്തു

text_fields
bookmark_border
നീതി ആയോഗിന്‍റെ പുതിയ വൈസ് ചെയർമാനായി അശോക് ലാഹിരിയെ തെരെഞ്ഞെടുത്തു
cancel

കൊൽക്കത്ത: നീതി ആയോഗിന്‍റെ പുതിയ വൈസ് ചെയർമാനായി സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ലാഹിരിയെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്ച സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എയായ അശോക് ലാഹിരി, മുൻപ് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും 15-ാം ധനകാര്യ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശാസ്ത്രജ്ഞൻ ഗോവർദ്ധൻ ദാസിനെ നീതി ആയോഗിന്‍റെ പുതിയ അംഗമായും തിരഞ്ഞെടുത്തു. ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ഡയറക്ടറാണ് ഗോവർദ്ധൻ ദാസ്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്പെഷ്യൽ സെന്റർ ഫോർ മോളിക്യുലാർ മെഡിസിനിൽ പ്രൊഫസറായും ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നീതി ആയോഗ് ചെയർമാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുതാഴെ രണ്ടാമത്തെ പദവിയാകും ലാഹിരിയുടേത്. ഇരുവരുടെയും ഔദ്യോഗിക നിയമന ഉത്തരവുകൾ ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. നിയമസഭാ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതനിടയിലാണ് പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiniti aayogvice chairman
News Summary - Ashok Lahiri named new NITI Aayog Vice Chairman
Next Story