മണിപ്പൂരിൽ കോൺഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക? -കേന്ദ്രത്തിനെതിരെ അശോക് ഗെഹ്ലോട്ട്
text_fieldsഅശോക് ഗെഹ്ലോട്
ജയ്പൂർ: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എട്ടു മിനിറ്റിലേറെ മാധ്യമങ്ങളോട് സംസാരിച്ച മോദി മണിപ്പൂരിനെ കുറിച്ച് വെറും 36 സെക്കൻഡാണ് സംസാരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് നേരത്തെ വിമര്‍ശിച്ചിരുന്നു. മണിപ്പൂരിനെ നമ്മുടെ സംസ്ഥാനം എന്ന് പറയുന്നതിന് പകരം ബി.ജെ.പി സർക്കാരാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് പറയുകയായിരുന്നു വേണ്ടത്. മണിപ്പൂരിൽ കോൺഗ്രസ് ആയിരുന്നു ഭരിക്കുന്നതെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിക്കണമെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. മിനിമം വേതനം ഉറപ്പാക്കുന്ന ബില്ല് പാസാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന നില മുഖ്യമന്ത്രിമാര്‍ ശ്രദ്ധിക്കണമെന്ന മോദിയുടെ പരാമര്‍ശത്തിലും ഗെഹ്ലോട്ട് എതിർപ്പ് പ്രകടിപ്പിച്ചു. മണിപ്പുരില്‍ പോകാന്‍ കഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ അക്രമവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശമാണ് ഗെലോട്ടിനെ ചൊടിപ്പിച്ചത്. രാജസ്ഥാന്റെ വികാരങ്ങളെ പ്രധാനമന്ത്രി മുറിവേല്‍പ്പിച്ചുവെന്നും ഗെലോട്ട് പറഞ്ഞു.
''നിങ്ങൾ ഒരു ലോക നേതാവിനെ പോലെയാണ് സംസാരിക്കുന്നത്. ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കൂ. ദാരിദ്ര്യവും പോഷകാഹാരക്കുറവും അനുഭവിക്കുന്നവർക്കായി നിങ്ങൾ എന്താണ് ചെയ്യുന്നത്. ഇതിനെ സൗജന്യമെന്ന് വിളിച്ച് കളിയാക്കുന്നവർ തന്നെ അവരുടെ സംസ്ഥാനങ്ങളിൽ ഇതുപോലുള്ള സൗജന്യ വിതരണങ്ങൾ നടത്തുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു. സെൻട്രൽ എംപ്ലോയ്മെന്റ് ഗ്യാരന്റി പദ്ധതി യു.പി.എ സർക്കാരിന്റെ കാലത്ത് ആവിഷ്‍കരിച്ചതാണെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

