Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ശ്വാസവോട്ട്​;...

വി​ശ്വാസവോട്ട്​; അശോക്​ ഗെഹ്​ലോട്ട്​ ഗവർണറെ കണ്ടു

text_fields
bookmark_border
വി​ശ്വാസവോട്ട്​; അശോക്​ ഗെഹ്​ലോട്ട്​ ഗവർണറെ കണ്ടു
cancel

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ സചി​ൻ പൈലറ്റിനെ നീക്കിയ പശ്ചാത്തലത്തിൽ രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ഗവർണറെ കണ്ടു. മ​ന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ വി​ശ്വാസവോട്ട്​ തേടണം. 

ഉപമുഖ്യമന്ത്രിയെ പുറത്താക്കിയതോടെ വിശ്വാസ​വോട്ട്​ തേടണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാാണ്​ ഗെഹ്​ലോട്ട്​ ഗവർണർ കൽരാജ്​ മിശ്രയുമായി കൂടിക്കാഴ്​ച നടത്തിയത്​. 

200 അംഗ മ​ന്ത്രിസഭയിൽ 106 അംഗങ്ങളുടെ പിന്തുണയു​ണ്ടെന്ന്​ കോൺഗ്രസ്​ അവകാശപ്പെട്ടു. കേവല ഭൂരിപക്ഷത്തിന്​ 101 അംഗങ്ങളുടെ പിന്തുണ മതി. അതേസമയം മൂന്ന്​ എം.എൽ.എമാർ കൂടി ഗെഹ്​ലോട്ടിന്​ പിന്തുണ നൽകില്ലെന്നാണ്​ വിവരം. ഗെഹ്​ലോട്ടിന്​ 100 എം.എൽ.എമാരുടെ പിന്തുണ മാത്രമേയുണ്ടാകുവെന്നാണ്​ അണിയറ സംസാരം. 
 

LATEST VIDEO

Show Full Article
TAGS:Sachin Pilot Deputy CM rajasthan governor 
News Summary - Ashok Gehlot Meets Governor -India news
Next Story