Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗെഹ്​ലോട്ട്​...

ഗെഹ്​ലോട്ട്​ ആഗസ്​റ്റ്​ 17ന് വിശ്വാസവോട്ട്​ തേടും; എം.എൽ.എമാർക്ക്​ വീണ്ടും റിസോർട്ട്​ മാറ്റം​

text_fields
bookmark_border
ഗെഹ്​ലോട്ട്​ ആഗസ്​റ്റ്​ 17ന് വിശ്വാസവോട്ട്​ തേടും; എം.എൽ.എമാർക്ക്​ വീണ്ടും റിസോർട്ട്​ മാറ്റം​
cancel

ജയ്​പുർ: രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ രാജസ്​ഥാൻ മുഖ്യമന്ത്രി ​അശോക്​ ഗെഹ്​ലോട്ട്​ ആഗസ്​റ്റ്​ 17ന്​ വിശ്വാസവോട്ട്​ തേടിയേക്കും. ഉപമുഖ്യമന്ത്രിയായിരുന്ന സചിൻ പൈലറ്റും 18 വിമത എം.എൽ.എമാരും ഇടഞ്ഞു നിൽക്കുന്നതോടെ ആഗസ്​റ്റ്​ 14ന്​ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ കൽരാജ്​ മിശ്ര അശോക്​ ഗെഹ്​ലോട്ടിന്​ അനുമതി നൽകിയിരുന്നു. തുടർന്ന്​ 17ന്​ ഗെഹ്​ലോട്ട്​ വിശ്വാസവോട്ട്​ തേടുമെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട്​ ​ചെയ്​തു.

അതേസമയം എം.എൽ.എമാരെ മറ്റൊരു റിസോർട്ടിലേക്ക്​ മാറ്റാൻ ഗെഹ്​ലോട്ട്​ ശ്രമിക്കുന്നതായാണ്​ വിവരം. ജയ്​ സാൽമീറിലുള്ള റിസോർട്ടിലേക്ക്​ മാറ്റാനാണ്​ നിലവിലെ തീരുമാനം. സചിൻ പൈലറ്റുമായി രാഷ്​ട്രീയ പോര്​ തുടങ്ങി​യതോടെ എം.എൽ.എമാരെ ജൂലൈ 13ന്​ കോൺഗ്രസ്​ റിസോർട്ടിലേക്ക്​ മാറ്റിയിരുന്നു. ​ജയ്​പൂരിലെ റിസോർട്ടിലായിരുന്നു ഹെഗ്​ലോട്ട്​ പക്ഷ എം.എൽ.എമാരുടെ താമസം. ആഗസ്​റ്റ്​ 14 വരെ റിസോർട്ടിൽ തുടരാൻ നേതൃത്വം നിർദേശിച്ചെങ്കിലും ജയ്​പുരിലെ റിസോർട്ടിൽ തുടരുന്നതിൽ എം.എൽ.എമാർ അതൃപ്​തി അറിയിച്ചതോടെയാണ്​ പുതിയ തീരുമാനം. ​ഫെയർമൗണ്ട്​ ഹോട്ടലിൽ ചേരുന്ന നിയമസഭ കക്ഷി യോഗത്തിനുശേഷമാകും എം.എൽ.എമാരെ മാറ്റുക.

200 അംഗ നിയമസഭയിൽ 102 പേരുടെ പിന്തുണയുണ്ടെന്നാണ്​ ഗെഹ്​ലോട്ടി​​​​െൻറ വാദം. കേവല ഭൂരിപക്ഷത്തിന്​ 101 അംഗങ്ങളുടെ പിന്തുണ വേണം. സചിൻ പൈലറ്റിനൊപ്പം 18 എം.എൽ.എമാരാണുള്ളത്​. എന്നാൽ തനിക്കൊപ്പം 30 എം.എൽ.എമാർ ഉ​ണ്ടെന്നാണ്​ സചിൻ പൈലറ്റി​​​​െൻറ അവകാശ വാദം. തുടർച്ചയായ രണ്ടുതവണ നിയമസഭ കക്ഷി യോഗത്തി​ൽ പ​​െങ്കടുക്കാത്തതിനെ തുടർന്ന്​ സചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ നീക്കുകയും 18 എം.എൽ.എമാരെ ഉൾപ്പെടെ ​അയോഗ്യരാക്കാൻ നിയമസഭ സ്​പീക്കർ നോട്ടീസ്​ നൽകുകയും ചെയ്​തിരുന്നു. ഇതേ തുടർന്നാണ്​ രാജസ്​ഥാനിൽ രാഷ്​ട്രീയ പ്രതിസന്ധി രൂക്ഷമായത്​. ബി.ജെ.പിയുമായി ചേർന്ന് ​കുതിരക്കച്ചവടത്തിലൂടെ പൈലറ്റ്​ ​സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഗെഹ്​ലോട്ടി​​​​െൻറ വാദം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin PilotAshok Gehlot
News Summary - Ashok Gehlot may go for floor test on August 17 -India news
Next Story