Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നിങ്ങളിൽ എത്രപേർ...

‘നിങ്ങളിൽ എത്രപേർ ദലിതർക്കൊപ്പം ഭക്ഷണം കഴിക്കും?’; ബി.ജെ.പിക്കെതിരെ അശോക് ഗെഹ്​ലോട്ട്​

text_fields
bookmark_border
‘നിങ്ങളിൽ എത്രപേർ ദലിതർക്കൊപ്പം ഭക്ഷണം കഴിക്കും?’; ബി.ജെ.പിക്കെതിരെ അശോക് ഗെഹ്​ലോട്ട്​
cancel

ജയ്പൂര്‍: പട്ടിക ജാതി-പട്ടിക വർഗ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും രാജസ്ഥാ ൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്​ലോട്ട്​. തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും എന്നെങ്കിലും എ ന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

ഇന്ന് അവർ മുസ്​ലിംകളെ ആക്രമിക്കുന്നു. നാളെ അവർ സിഖുകളെയും ബുദ്ധിസ്റ്റുകളെയും തേടി വരും. എന്താണ് ഈ ആളുകൾക്ക് വേണ്ടത്? ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും സാധ്യമാകരുത്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ നിങ്ങൾ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേർ അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും? -ഗെഹ്​ലോട്ട്​ ചോദിച്ചു.

ജയ്പൂര്‍ കലക്ടറേറ്റിന് സമീപം നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗെഹ്​ലോട്ട്​. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അവിനാഷ് പാെണ്ഡ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ സംവരണത്തിന്‍റെ ഗുണഭോക്താക്കളെല്ലാം മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം െചയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsAshok GehlotSC ST Reservation
News Summary - Ashok Gehlot attacks Modi govt over SC/ST reservation-india news
Next Story