Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: അശോക് ഗെഹ് ലോട്ടും സചിൻ പൈലറ്റും മത്സരിക്കും

text_fields
bookmark_border
രാജസ്ഥാൻ തെരഞ്ഞെടുപ്പ്: അശോക് ഗെഹ് ലോട്ടും സചിൻ പൈലറ്റും മത്സരിക്കും
cancel

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞടുപ്പിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റും മത്സരിക്കും. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗെഹ് ലോട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കരുത്തുറ്റ കോൺഗ്രസ് നേതാക്കളാണ് സചിനും ഗെഹ് ലോട്ടും. ഭരണവിരുദ്ധ തരംഗം കോൺഗ്രസിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലിൽ ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം.

ഗെഹ് ലോട്ടും രാഹുൽ ഗാന്ധിയും നിർദേശിച്ചതിനെ തുടർന്നാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്ന് സചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.​​ജെ.​​പി 131 പേ​​രു​​ടെ ആ​​ദ്യ സ്​​​ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ച്ച​​ിരുന്നു. ​ലി​​സ്​​​റ്റി​​ൽ​​നി​​ന്ന്​ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ചി​​ല എം.​​എ​​ൽ.​​എ​​മാ​​രും എം.പിയും പാർട്ടിയിൽ നിന്ന് രാ​​ജി​​വെ​​ക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSachin PilotAshok GehlotRajasthan poll
News Summary - Ashok Gehlot and Sachin Pilot to contest Rajasthan polls-India News
Next Story