Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമം...

പൗരത്വ നിയമം നടപ്പാക്കുമെന്ന നദ്ദയുടെ പരാമർശം ദൗർഭാഗ്യകരം, ബി.ജെ.പി തീരുമാനം രാജ്യത്തെ കത്തിച്ചിരുന്നു - അശോക്​ ഗെഹ്​ലോട്ട്​

text_fields
bookmark_border
പൗരത്വ നിയമം നടപ്പാക്കുമെന്ന നദ്ദയുടെ പരാമർശം ദൗർഭാഗ്യകരം, ബി.ജെ.പി തീരുമാനം രാജ്യത്തെ കത്തിച്ചിരുന്നു - അശോക്​ ഗെഹ്​ലോട്ട്​
cancel

ജയ്​പൂർ: പൗരത്വ നിയമം നടപ്പാക്കുമെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ പ്രസ്​താവനക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്ലോട്ട്​. പരമാർശം ദൗർഭാഗ്യകരമാണെന്ന്​ ഗെഹ്​ലോട്ട്​ ട്വീറ്റ്​ ചെയ്​തു.

''പൗരത്വ ദേദഗതി നിയമം നടപ്പാക്കുമെന്ന ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി നദ്ദയുടെ പരാമർശം ദൗർഭാഗ്യകരമാണ്​. സി.എ.എ നടപ്പാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം കൊറോണക്ക്​ തൊട്ടുമുമ്പുവരെ ധാരാളം സംഘർഷം സൃഷ്​ടിച്ചിരുന്നു. രാജ്യത്തി​െൻറ പലഭാഗങ്ങളും കത്തുകയായിരുന്നു'' -അശോക്​ ഗെഹ്​ലോട്ട്​ ട്വീറ്റ്​ ചെയ്​തു.

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി നദ്ദ ഏതാനും ദിവസം മുമ്പ്​ അഭിപ്രായപ്പെട്ടിരുന്നു. സി.എ.എ നടപ്പാക്കുന്നത്​ വൈകിയത്​ കോവിഡായതിനാലാണെന്നും നദ്ദ കൂട്ടിച്ചേർത്തിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയിൽ സംസാരിക്കവേയാണ്​ ബി.ജെ.പി അധ്യക്ഷ​െൻറ അഭി​പ്രായ പ്രകടനം.

പാർട്ടി സി.എ.എ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവർക്കും അതി​െൻറ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി സംഘടനാകാര്യങ്ങൾക്ക്​ മേൽനോട്ടം വഹിക്കാനാണ്​ നദ്ദ ബംഗാളിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jp naddaAshok GehlotCitizenship Amendment Act
Next Story