സോണിയയെ കണ്ട് കരഞ്ഞില്ലെന്ന് അശോക് ചവാൻ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് സോണിയ ഗാന്ധിയെ കണ്ട് കരഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം തള്ളി അശോക് ചവാൻ. മുൻമുഖ്യമന്ത്രി അശോക് ചവാൻ മാസം മുമ്പാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
‘പേര് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഈ സംസ്ഥാനത്തെ മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടു. കരഞ്ഞുകൊണ്ട് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞു, സോണിയാജി ഇത് പറയാൻ എനിക്ക് ലജ്ജതോന്നുന്നു. ഇവരോട്, ഈ ശക്തിയോട് പൊരുതിനിൽക്കാനുള്ള കരുത്ത് എനിക്കില്ല. ജയിലിൽ പോകാനാകില്ല’-എന്നായിരുന്നു ഭാരത് ജോഡോ ന്യായ്യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെ രാഹുലിന്റെ പരാമർശം.

