ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ: ജഡ്ജി പിന്മാറി
text_fieldsലഖ്നോ: ലഖിംപുർ ഖേരി കൂട്ടക്കൊല കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് അലഹബാദ് ഹൈകോടതി ജഡ്ജി പിന്മാറി.
ജസ്റ്റിസ് രാജീവ് സിങ് ആണ് പിന്മാറിയത്. നേരത്തേ ആശിഷ് മിശ്രക്ക് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിൽനിന്ന് ജസ്റ്റിസ് രാജീവ് സിങ് ജാമ്യം അനുവദിച്ചെങ്കിലും ഇത് ഏപ്രിൽ 18ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ഇതാണ് ജസ്റ്റിസ് സിങ്ങിന്റെ തന്നെ ബെഞ്ചിൽ വന്നത്. സിംഗ്ൾ ജഡ്ജി ബെഞ്ചിൽനിന്ന് പിന്മാറാനുള്ള കാരണം ജസ്റ്റിസ് സിങ് അറിയിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

