ലതാ മങ്കേഷ്കറെ സന്ദർശിച്ച് ആശ ഭോസ്ലെ
text_fieldsമുംബൈ: ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായതിന് പിന്നാലെ അവരെ ആശുപത്രിയിൽ സന്ദർശിച്ച് സഹോദരി ആശ ഭോസ്ലെ. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ആശ ലതാ മങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ലത മങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി ആശ ഭോസ്ലെ പറഞ്ഞു.
ആശ ഭോസ്ലെക്ക് പുറമേ ചലച്ചിത്രകാരൻ മധുർ ഭണ്ഡേർക്കർ, സുപ്രിയ സുലേ, രശ്മി താക്കറെ എന്നിവരും ആശുപത്രിയിലെത്തി ലതാ മങ്കേഷ്കറിനെ കണ്ടിരുന്നു. ലതാമങ്കേഷ്കർ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വരാനായി ഞങ്ങളെല്ലാം പ്രാർഥിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പറഞ്ഞു.
ലതാ മങ്കേഷ്കറെ ചികിത്സിക്കുന്ന ഡോക്ടറുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അവരുടെ ആരോഗ്യനിലയിൽ പുരോഗമിയുണ്ടെന്നാണ് ഡോക്ടർ അറിയിച്ചതെന്നും ഗോയൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായിരുന്നു. തുടർന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

